Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

ഇന്ത്യക്കു പാകിസ്ഥാന്റെ വെല്ലുവിളി, അമേരിക്കയെ കൂട്ട് പിടിക്കുമ്പോള്‍ റഷ്യന്‍ സേനയെ വിന്യസിപ്പിച്ച് പാകിസ്ഥാന്‍, രാഷ്ട്രങ്ങള്‍ രണ്ടു ചേരിയിലേക്കും തിരിയുന്നു, ജാഗ്രതയോടെ അമേരിക്ക, യൂറോപ്യന്‍ യൂണിയന്റെ പിന്തുണയും ഇന്ത്യക്ക്

24 SEPTEMBER 2016 11:59 AM IST
മലയാളി വാര്‍ത്ത

യൂറോപ്യന്‍ യൂണിയനും പാകിസ്ഥാനെതിരെ രംഗത്ത് എത്തിയതോടെ ഇന്ത്യയുമായി കൂടുതല്‍ രാഷ്ട്രങ്ങള്‍ അണിചേരുമെന്നുള്ള സാഹചര്യമാണ് വന്നിരിക്കുന്നത്. എന്നാല്‍ നിലവില്‍ യുദ്ധ്ത്തിനുള്ള സാഹചര്യങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത അവസരത്തില്‍ പാക്കിസ്ഥാന്‍ പ്രവിശ്യയില്‍ റഷ്യാ പാക് സംയുക്ത സൈനീക അഭ്യാസം നടത്തുന്നതായി റിപോര്‍ട്ടുകള്‍ വന്നത് യുദ്ധ സന്നാഹത്തിനു പാകിസ്ഥാന്‍ ഒരുങ്ങുന്നതിന്റ സൂചനയായിട്ടാണ് കാണുന്നത്. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയെ അമേരിക്ക തുറന്ന രീതിയില്‍ പിന്തുണ നല്‍കുമ്പോള്‍ അമേരിക്കയുടെ ബദ്ധ വൈരികളായ റഷ്യ പാകിസ്താനുമായി സഹകരണത്തിലേക്കെത്തുന്നത് ഏതു സാഹചര്യത്തെയും നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കുകയാണ്. ചൈന കഴിഞ്ഞ ദിവസം പാകിസ്താനുമായുള്ള പിന്തുണയില്‍ അയവു വരുത്തിയതോടെ റഷ്യന്‍ സൈനീക സഹകരണം പ്രശ്‌നങ്ങള്‍ക്ക് പുതിയ മാനം നല്‍കുമെന്നാണ് ഇനി കാണേണ്ടത്.

ശീതയുദ്ധകാലത്തു ശത്രുപക്ഷത്തായിരുന്ന പാക്കിസ്ഥാനും റഷ്യയും ഇതാദ്യമായാണു സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്. ഉറി ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ ഏറെ കരുതലോടെയാണ് ഈ നീക്കത്തെ ഇന്ത്യയും യുഎസും അടക്കം ലോകരാഷ്ട്രങ്ങള്‍ കാണുന്നത്. ഫ്രണ്ട്ഷിപ് 2016' എന്ന പേരില്‍ സംയുക്ത സൈനീക അഭ്യാസം നടത്തുന്നതിന് വെള്ളിയാഴ്ച ഇരുനൂറോളം റഷ്യന്‍ സൈനികരാണു പാക്കിസ്ഥാനില്‍ എത്തിയത്. ഇന്ന് മുതല്‍ നടക്കുന്ന സൈനീക അഭ്യാസം ഒക്ടോബര്‍ പത്തുവരെയുണ്ടാകും.
എന്നാല്‍ പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ ഉറച്ച പങ്കാളിയായ റഷ്യ ഉറി ആക്രമണത്തിനു പിന്നാലെ, പാക്കിസ്ഥാനുമായുള്ള സംയുക്ത സൈനിക അഭ്യാസം റദ്ദാക്കിയെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകരാജ്യങ്ങള്‍ക്കിടെ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന ഇന്ത്യന്‍ നയത്തെ ശരിവയ്ക്കുന്നതാണ് ഈ നടപടിയെന്നും ഇന്ത്യ കരുതിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ തള്ളി റഷ്യ പാക്കിസ്ഥാനുമായുള്ള സൈനിക അഭ്യാസവുമായി മുന്നോട്ടു പോവുകയായിരുന്നു.

പാക്ക് അധീന കശ്മീരിലും ഗില്‍ജിത്-ബാല്‍ട്ടിസ്ഥാന്‍ മേഖലയിലെ പാക്ക് സൈനിക സ്‌കൂള്‍ പരിസരത്തുമാണു സംയുക്ത അഭ്യാസമെന്നുള്ള വാര്‍ത്തകള്‍ ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിരുന്നു. തുടര്‍ന്നു റഷ്യയുമായി ഇക്കാര്യം സംസാരിക്കുകയും സൈനിക അഭ്യാസത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ, വിശദീകരണവുമായി ഇന്ത്യയിലെ റഷ്യന്‍ എംബസി രംഗത്തെത്തി. പാക്ക് അധീന കശ്മീരിലോ തര്‍ക്കപ്രദേശങ്ങളിലോ പാക്കിസ്ഥാനുമായി സംയുക്ത സൈനിക അഭ്യാസം നടത്തില്ലെന്ന് എംബസി അറിയിച്ചിട്ടുണ്ട്. പകരം പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ മേഖലയിലെ പര്‍വതപ്രദേശമായ ചേരതിലാണു സംയുക്ത അഭ്യാസമെന്ന് റഷ്യന്‍ എംബസി അറിയിച്ചു.

ഉറി ഭീകരാക്രമണത്തിന് ശേഷം ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. പാക് അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും യൂറോപ്യന്‍ പാര്‍ലമെന്റ് അറിയിച്ചു. വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പാകിസ്ഥാനെതിരെ സാമ്പത്തിക രാഷ്ട്രീയ വിലക്ക് ഏര്‍പ്പെടുത്ത കാര്യം ആലോചിക്കുമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റിസാര്‍ഡ് കാര്‍നെക്കി അറിയിച്ചു.

മേഖലയില്‍ പാകിസ്ഥാന്‍ തുടരുന്ന അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. പാകിസ്ഥാന് വിദേശരാജ്യങ്ങളോട് ഇടപെടുമ്പോള്‍ ഒരു മുഖവും ബലൂചിസ്ഥാന്‍ വിഷയത്തില്‍ മറ്റൊരു മുഖവുമാണ്. പാകിസ്ഥാനുമായി വര്‍ഷങ്ങളായി നല്ല ബന്ധമാണ് പുലര്‍ത്തിവരുന്നത്. എന്നാല്‍ ബലൂചിസ്ഥാന്‍ വിഷയത്തില്‍ പാകിസ്ഥാന്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഇക്കാര്യം വീണ്ടും ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിലെ വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയിൽ... തിങ്കളാഴ്ച മുതൽ കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കും  (5 minutes ago)

  ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം...  (23 minutes ago)

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....  (34 minutes ago)

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (48 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (1 hour ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (1 hour ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (1 hour ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (2 hours ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (2 hours ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (9 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (9 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (9 hours ago)

Malayali Vartha Recommends