പ്രധാനമന്ത്രി മോഡി ഇന്ത്യയുടെ സേനാ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ഇന്ത്യയുടെ സേനാ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു കര-നാവിക-വ്യോമ തലവന്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത് എന്നാണ് സൂചന.
അതേസമയം, പതിവു ചര്‍ച്ചകള്‍ മാത്രമാണ് നടന്നത് എന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി എല്ലാ മാസവും സേനാ തലവന്‍മാന്‍മാരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. ഇതില്‍ക്കവിഞ്ഞ് ഒരു പ്രാധാന്യവും ഇന്നത്തെ കൂടിക്കാഴ്ചക്കില്ലെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
ആര്‍മി ചീഫ് ദല്‍ബീര്‍ സിങ് സുഹാഗ്, എയ്ര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ, വൈസ് അഡ്മിറല്‍ കരംബീര്‍ സിങ്, പ്രതിരോധ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംബന്ധിച്ചത്. ഡല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ നാവിക മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ യോഗത്തില്‍ പങ്കെടുത്തില്ല.
18 സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തെക്കുറിച്ചും അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചതായി പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























