Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

പാകിസ്ഥാനെ പൊളിച്ചടുക്കി നരേന്ദ്ര മോദി... ഇന്ത്യ സോഫ്റ്റ്‌വെയര്‍ കയറ്റുമതി ചെയ്യുന്നു; പാക്കിസ്ഥാന്‍ ഭീകരവാദവും; പാക് ജനതയ്ക്ക് മുമ്പില്‍ പറയാനുള്ളത് കേരള മണ്ണില്‍ നിന്ന്

25 SEPTEMBER 2016 08:42 AM IST
മലയാളി വാര്‍ത്ത

ഉറി കരസേനാ താവളത്തിലുണ്ടായ ഭീകരാക്രണമത്തിന് തക്ക തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറിയിലെ അനുഭവം ഇന്ത്യ ഒരിക്കലും മറക്കില്ല. ഭീകരതയ്ക്കു മുന്നില്‍ ഇന്ത്യ ഇതുവരെ മുട്ടുമടക്കിയിട്ടില്ലെന്ന് ഓര്‍മിപ്പിച്ച മോദി, ഇനി മുട്ടു മടക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്ന് വ്യക്തമാക്കി. ബിജെപി ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

ഏഷ്യയില്‍ ഭീകരത കയറ്റുമതി ചെയ്യുന്നത് പാക്കിസ്ഥാനാണെന്നും മോദി ആരോപിച്ചു. 21ാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാക്കി മാറ്റാന്‍ എല്ലാ രാജ്യങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലക്ഷ്യത്തിനായി എല്ലാ രാജ്യങ്ങളും ഒന്നിച്ചു ശ്രമിക്കുമ്പോള്‍, ഒരു രാജ്യം മാത്രം മാറിനിന്ന് അശാന്തിയുടെ മേഖലയാക്കി ഏഷ്യയെ മാറ്റുന്നു. ഇവിടെ ചോരപ്പുഴയൊരുക്കി ദേശത്താകെ അശാന്തി വിതയ്ക്കുകയാണിവര്‍ മോദി പറഞ്ഞു.

ഏഷ്യയില്‍ എവിടെയൊക്കെ ഭീകരവാദസംഭവങ്ങളുണ്ടാകുന്നോ, അവിടെയെല്ലാം കുറ്റവാളി ഇതേ രാജ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി. ഏഷ്യയുടെ നാലുപാടും ഭീകരവാദത്തിന്റെ വിത്തു വിതയ്ക്കുന്ന രാജ്യമായി അവര്‍ മാറിയിരിക്കുന്നു. ഈ ലോകത്തെ വിവിധ രാജ്യങ്ങളില്‍, അത് അഫ്ഗാനിസ്ഥാനായാലും ബംഗ്ലദേശായാലും എവിടെയൊക്കെ ഭീകരാക്രമണങ്ങളുണ്ടാകുന്നോ അവിടെയെല്ലാം ഈ രാജ്യം ചര്‍ച്ച ചെയ്യപ്പെടുന്നു. ഒന്നുകില്‍ ഈ രാജ്യത്തുനിന്നുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ പോയി ഭീകരപ്രവര്‍ത്തനം നടത്തുന്നു. അല്ലെങ്കില്‍ ഒസാമാ ബിന്‍ലാദനേപ്പോലെ അവര്‍ ഭീകര പ്രവര്‍ത്തനം നടത്തിയശേഷം ഇവിടെയെത്തി അഭയം പ്രാപിക്കുന്നു മോദി പറഞ്ഞു.

മോദിയുടെ പ്രസംഗത്തില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍

രാജ്യം മുഴുവന്‍ ആകെ അസ്വസ്ഥമായിരിക്കുന്ന സാഹചര്യമാണിപ്പോള്‍ നിലവിലുള്ളത്. നമ്മുടെ അയല്‍ രാജ്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ഉറിയില്‍ നടത്തിയ ആക്രമണത്തില്‍ ധീരജവാന്‍മാര്‍ വീരമൃത്യു വരിച്ചു. ഇതിന് തക്ക സമയത്ത് തക്ക തിരിച്ചടി നല്‍കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു.

കേരളത്തിലെ ജനങ്ങളും ഈ രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്നവരാണ്. കേരളത്തില്‍ നിന്ന് എത്രയോ ആളുകളാണ് ആതുരസേവന മേഖലയില്‍ ജോലി ചെയ്യുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ പോയിരിക്കുന്നത്. ഭീകരര്‍ ഇവിടങ്ങളില്‍ ആക്രമണം നടത്തുകയും നമ്മുടെ കുട്ടികളുള്‍പ്പെടെയുള്ളവരെ അവിടെ ബന്ദികളാക്കുകയും ചെയ്തു. നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് അവരെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ നാം തിരിച്ചെത്തിച്ചത്.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ 17 തവണയായി അതിര്‍ത്തി ഭേദിക്കാനുള്ള ശ്രമം ഭീകരരുടെ ഭാഗത്തുനിന്നുണ്ടായി. നമ്മുടെ സൈന്യം ഈ ശ്രമങ്ങളെയെല്ലാം സമര്‍ഥമായി നേരിട്ട് പരാജയപ്പെടുത്തി. ഇത്തരം ശ്രമങ്ങള്‍ക്കിടെ 110ല്‍ അധികം ഭീകരവാദികളെ നമ്മുടെ സൈന്യം കാലപുരിയിലേക്കയച്ചു.

125 കോടിയിലധികം വരുന്ന നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ഈ സേന നടത്തുന്ന ശ്രമങ്ങളോട് നന്ദിയുള്ളവരായിരിക്കും. സേനയിലെ ഓരോ ഭടനും നടത്തുന്ന പരിശ്രമങ്ങളെ നാം നന്ദിയോടെ ഓര്‍ത്തേ മതിയാകൂ.

അടുത്തിടെ ഭീകരര്‍ നടത്തിയ 17 ഭീകരാക്രമണ ശ്രമങ്ങളില്‍ ഒന്നുമാത്രമാണ് ഉറിയിലെ ആക്രമണം. ഈ 17 ആക്രമണത്തിലും ഇതേ ആഘാതം സംഭവിച്ചിരുന്നെങ്കില്‍ എത്രപേര്‍ മരിച്ചുവീണേനെ. അപ്പോഴാണ് നമ്മുടെ സൈന്യം നടത്തുന്ന ശ്രമങ്ങളുടെ ആഴം നമുക്ക് മനസിലാകുക.

ഇന്ത്യന്‍ സൈന്യം നടത്തിയിട്ടുള്ള ഈ പരിശ്രമങ്ങള്‍, അത് സിആര്‍പിഎഫ് ആയാലും ബിഎസ്എഫ് ആയാലും, ജമ്മു കശ്മീരിലേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും പൊലീസ് സേനകളായാലും, അവര്‍ക്ക് കരുത്തു നല്‍കുന്നത് ആയുധങ്ങള്‍ മാത്രമല്ല. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ അവര്‍ക്കു നല്‍കുന്ന മാനസിക പിന്തുണയാണ്.

നമ്മുടെ ഭാരതം ഉച്ചനീചത്വങ്ങളില്‍ നിന്ന് മോചനം നേടി സമത്വത്തിന്റെ നാടാകട്ടെ. അനീതിയില്‍നിന്ന് മോചനം നേടി നീതിയുടെ നാടാകട്ടെ. ദുര്‍ഗന്ധത്തില്‍നിന്നും മാലിന്യത്തില്‍നിന്നും മോചനം നേടി സ്വച്ഛതയുടെ പ്രദേശമാകട്ടെ. അഴിമതിയില്‍നിന്ന് മുക്തമായി സുതാര്യതയുടെ നാടാകട്ടെ. തൊഴിലില്ലായ്മയില്‍നിന്ന് മോചനം നേടി തൊഴിലുകള്‍ ഒരുപാട് സൃഷ്ടിക്കപ്പെടുന്ന നാടാകട്ടെ. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍നിന്ന് വഴിമാറി സ്ത്രീകളെ ബഹുമാനിക്കുന്ന നാടാകട്ടെ. നമ്മുടെ നാട്, നിരാശയില്‍നിന്ന് പിന്‍വാങ്ങി പ്രത്യാശയിലേക്ക് വളരട്ടെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിലെ വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയിൽ... തിങ്കളാഴ്ച മുതൽ കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കും  (4 minutes ago)

  ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം...  (22 minutes ago)

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....  (33 minutes ago)

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (47 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (1 hour ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (1 hour ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (1 hour ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (2 hours ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (2 hours ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (9 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (9 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (9 hours ago)

Malayali Vartha Recommends