ഫെയ്‌സ്ബുക്കിലെയും വാട്‌സ് അപ്പിലെയും പ്രൊഫൈല്‍ ഫോട്ടോ ഒന്ന് സൂക്ഷിച്ചോളൂ; ഫോട്ടോ തട്ടിയെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്തത് നൂറിലേറെ യുവതികളെ; ഡല്‍ഹിയില്‍ പിടിയിലായത് രാജ്യാന്തര തലത്തില്‍ വേരുകളുള്ള കണ്ണി

പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. പെണ്‍കുട്ടികളുടെ വാട്‌സ് അപ് ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ തട്ടിയെടുത്തു മോര്‍ഫിങ്ങിലൂടെ വിദേശ പോണ്‍സൈറ്റുകള്‍ക്കു വിറ്റിരുന്ന 29 കാരന്‍ പിടിയിലായി. ഇയാളുടെ പിടിയില്‍ കുടുങ്ങിയത് നൂറിലേറെ പെണ്‍കുട്ടികളെ. ചതിയില്‍പ്പെട്ടവരില്‍ മുപ്പതിലേറെ കുട്ടികളെ ഇയാല്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോകള്‍ അശ്ലീല സൈറ്റുകള്‍ക്കു വില്‍ക്കുകയും ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മോര്‍ഫ് ചൈയ്ത ഒരു ഫോട്ടോയ്ക്കു ആയിരം മുതല്‍ 1500 രൂപ വരെയും, വീഡിയോ ദൃശ്യങ്ങള്‍ക്കു ഇരുപതിനായിരം രൂപ മുതലുമാണ് ഇയാള്‍ക്കു വിദേശ വെബ് സൈറ്റുകള്‍ നല്‍കിയിരുന്നത്.
ഡല്‍ഹിയിലെ മൊബൈല്‍ ഫോണ്‍കട ഉടമയായ രാജേഷ് ഗംഭീറിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന്ത്. ഇയാളുടെ കടയില്‍ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്നതിനും മറ്റുമായി എത്തിയിരുന്ന പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്ന പ്രതി, ഇതു ഉപയോഗിച്ച് ഇവരുടെ ഫെയ്‌സ്ബുക്ക് വാട്‌സ് അപ് അക്കൗണ്ടുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു ഈ അക്കൗണ്ടില്‍ നിന്നും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇയാള്‍ സംഘടിപ്പിക്കും. ഈ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി ചേര്‍ത്ത് അശ്ലീല സൈറ്റുകള്‍ക്കു അയച്ചു നല്‍കുകയാണ് ചെയ്തിരുന്നത്.
ഇത്തരത്തിലുള്ള ഫോട്ടോകള്‍ കാട്ടി പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്ന പ്രതി ഇവരെ ലൈംഗിക ചൂഷണത്തിനും ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കടയ്ക്കുള്ളില്‍ ക്യാമറ സ്ഥാപിച്ച് പെണ്‍കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തുകയാണ് ചെയ്തിരുന്നത്. തുടര്‍ന്നു ഈ ദൃശ്യങ്ങള്‍ അശ്ലീല വെബ് സൈറ്റുകള്‍ക്കു വില്‍ക്കുകയും ചെയ്തിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ബ്ലൂഫിലിം റാക്കറ്റിനെ സംബന്ധിച്ചു പൊലീസിനു ലഭിച്ച രഹസ്യ വിവരമാണ് ഇയാളെ കുടുക്കിയത്. ഇയാളിലൂടെ ഡല്‍ഹിയിലെ സെക്‌സ് റാക്കറ്റിനെപ്പറ്റി വിവരം ലഭിക്കുമെന്നാണ് പൊലസ് വ്യക്തമാക്കുന്നത്. ഫോട്ടോയിലെ ചിരി കരച്ചിലാകാതെ സൂക്ഷിക്കാം.
https://www.facebook.com/Malayalivartha


























