ഐഎസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഇന്ത്യന്‍ അധ്യാപകര്‍ മടങ്ങിയെത്തി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ വംശജര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ലിബിയയില്‍ ഐ.എസിന്റെ പിടിയില്‍നിന്നു മോചിതരായ രണ്ട് ഇന്ത്യന്‍ അധ്യാപകര്‍ നാട്ടില്‍ മടങ്ങിയെത്തി. ഒരുവര്‍ഷത്തോളം ഐ.എസ്. തീവ്രവാദികളുടെ പിടിയിലായിരുന്ന ആന്ധ്ര സ്വദേശി ടി. ഗോപാലകൃഷ്ണന്‍ (35), തെലങ്കാനയില്‍നിന്നുള്ള സി. ബല്‍റാം കിഷന്‍ (52) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയത്.
സിര്‍ത് സര്‍വകലാശാലയിലെ അധ്യാപകരായിരുന്ന ഇരുവരെയും കഴിഞ്ഞവര്‍ഷം ജൂലൈ 29 ന് ഇന്ത്യയിലേക്കു മടങ്ങുന്നതിനായി ട്രിപ്പോളി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് ഐ.എസ്. തട്ടിക്കൊണ്ടുപോയത്.
നാട്ടിലെത്തി ബന്ധുക്കളെ വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച ഇരുവരും പക്ഷേ, മോചനം അടക്കമുള്ള കാര്യങ്ങളെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു. രണ്ടുപേരെയും മോചിപ്പിച്ചതായി കഴിഞ്ഞ 15 ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























