Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

ജയലളിത അതീവ ഗുരുതരാവസ്ഥയില്‍, ആശങ്കയോടെ തമിഴ്‌നാട്, എന്തും സംഭവിക്കാവുന്ന സ്ഥിതിയെന്ന് സൂചന

26 SEPTEMBER 2016 08:42 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. അധ്യക്ഷയുമായ ജെ. ജയലളിത അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററിലെന്ന് സൂചന. ശ്വാസതടസം, കരള്‍ രോഗം, പ്രമേഹം എന്നിവ ഗുരുതരമായതിനെത്തുടര്‍ന്നാണ് ചെന്നൈയിലെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ജയലളിതയ്ക്ക് ജീവന്‍രക്ഷാ ഉപകരങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. താല്‍ക്കാലിക പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും സിംഗപ്പൂരിലെ വിദഗ്ധ ഡോക്ടര്‍മാരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ഗുരുതരാവസ്ഥ തുടരുന്ന പക്ഷം ജയലളിതയെ സിംഗപ്പൂരിലേക്കു മാറ്റുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുന്നുണ്ട്. എന്നാല്‍ വളരെ ഗുരുതരമാണ് കാര്യങ്ങളെന്നണ് അപ്പോള ആശുപത്രി നല്‍കുന്ന സൂചന. 
ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് എഐഎഡിഎംകെ നേതാക്കള്‍ പ്രതികരിക്കുന്നില്ല.ഇതിനിടെ കേരള ഗവര്‍ണ്ണര്‍ പി സദാശിവം ജയലളിതയ്ക്ക് രോഗമുക്തി നേടാന്‍ ആശംസ അറിയിച്ചത് ചില സൂചനകള്‍ നല്‍കുന്നു.ജയലളിതയുമായി അടുപ്പമുള്ള വ്യക്തിയാണ് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കൂടിയായ സദാശിവം. ജയലളിതയുടെ രോഗം ആശങ്കജനകമാണെന്നതിന്റെ സൂചനയായി സദാശിവത്തിന്റെ സന്ദേശത്തെ കാണുന്നവരുണ്ട്.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തമിഴ്‌നാടു മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത പുറത്താകുന്നത്. തുടര്‍ന്ന് ആയിരക്കണക്കിന് എ.ഐ.ഡി.എം.കെ. പ്രവര്‍ത്തകരും മാദ്ധ്യമപ്രവര്‍ത്തകരും ആശുപത്രിയിലേക്കു കുതിച്ചെത്തുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ജയലളിതയെ പനി, നിര്‍ജലീകരണം എന്നിവയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നില ഭദ്രവും നിരീക്ഷണത്തിലാണെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇതില്‍ കൂടുതല്‍ വിവരങ്ങളൊന്നും പരസ്യമാക്കിയിട്ടില്ല. എഐഎഡിഎംകെയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെന്നാണ് സൂചന. 
എന്നാല്‍ ഇപ്പോഴത്തെ നില ആശുപത്രിമാറ്റത്തിന് അനുയോജ്യമല്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. നിലവില്‍ ജയലളിതയെ കാണാന്‍ ആരേയും അനുവദിക്കുന്നില്ല. ഉന്നത പാര്‍ട്ടി ഭാരവാഹികള്‍ക്കു മാത്രമാണ് ആശുപത്രിയിലേക്കു പ്രവേശനം. അതുകൊണ്ട് തന്നെ രോഗവിവരങ്ങള്‍ക്ക് സ്ഥിരീകരണമില്ല. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ജയലളിതയുടെ ആരോഗ്യം എത്രയും വേഗം മെച്ചമാകട്ടെയെന്ന ആശംസാ സന്ദേശം നല്‍കിയിട്ടുണ്ട്.
ജയലളിതയുടെ ആരോഗ്യനില മോശമാണെന്ന് ചെന്നൈയിലെ മാദ്ധ്യമങ്ങള്‍ക്കറിയാം, പക്ഷേ എല്ലാവരും നിശബ്ദത പാലിക്കുകയാണ് എന്നു റിപ്പോര്‍ട്ട് ചെയ്ത റെഡിഫ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിനെതിരേ ജയലളിത ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും പ്രതിപക്ഷമായ ഡി.എം.കെ. ജയലളിതയുടെ ആരോഗ്യം പ്രചാരണവിഷയമാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈ മെട്രോയുടെ ഉദ്ഘാടനച്ചടങ്ങാണ് ജയലളിത ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ട പൊതുപരിപാടി. എന്നാല്‍ അതും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ജയലളിത ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. പൊതുവേദികളില്‍ വളരെ കുറച്ചു മാത്രമേ അവര്‍ പങ്കെടുക്കാറുള്ളൂ. ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ പോലും പ്രത്യക്ഷ ഇടപെടലുകള്‍ക്ക് ജയലളിത മുന്നിട്ട് ഇറങ്ങിയിരുന്നില്ല. പ്രധാനമന്ത്രി മോദി പോലും അവരുമായി ഔദ്യോഗിക വസതിയിലാണ് ചര്‍ച്ച നടത്തിയത്.
നേരത്തെ ജയലളിതയെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി യുഎസിലെ ബാള്‍ട്ടിമോറിലേക്കു കൊണ്ടുപോകുമെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഇത്. ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയില്‍ ജയയെ പ്രവേശിപ്പിക്കുമെന്നും സങ്കീര്‍ണമായ ശസ്ത്രക്രിയയാണെന്നും ട്വീറ്റില്‍ പറയുന്നു. ഇതോടെ ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആഭ്യൂഹങ്ങള്‍ ശക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജയലളിത എത്താത്തതായിരുന്നു ഇതിന് കാരണം. അന്ന് അനാരോഗ്യം കാരണം മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ജയലളിതക്ക് സാധിക്കാതെ വന്നിരിക്കുന്നുവെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധി പറഞ്ഞു. ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അസുഖബാധിതയായതിനാല്‍ ജയലളിതയ്ക്ക് ജോലി ചെയ്യാനാവില്ല. ജനാധിപത്യത്തില്‍, ഒരു മുഖ്യമന്ത്രിയുടെ അസുഖവിവരം മറച്ചു വയ്ക്കുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണം എന്നായിരുന്നു കരുണാനിധിയുടെ ആവശ്യം. ഇതോടെ ചര്‍ച്ചകള്‍ സജീവമായി. എന്നാല്‍ വ്യക്തവരുത്താന്‍ എഐഎഡിഎംകെ പോലും തയ്യാറായില്ല. ഇതോടെ ജയലളിത അസുഖ ബാധിതയാണെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്നു. അണികള്‍ ആശങ്കയിലായി. പ്രാര്‍ത്ഥനകളും തുടങ്ങി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയായ ശേഷം മെയ്യില്‍് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിലെ വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയിൽ... തിങ്കളാഴ്ച മുതൽ കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കും  (4 minutes ago)

  ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം...  (22 minutes ago)

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....  (33 minutes ago)

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (47 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (1 hour ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (1 hour ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (1 hour ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (2 hours ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (2 hours ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (9 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (9 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (9 hours ago)

Malayali Vartha Recommends