ആരോപണം സത്യമോ: റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മറിച്ചുവില്‍ക്കുന്നതായി ആരോപണം

ജിയോയ്‌ക്കെതിരെ ആരോപണം. വിശദീകരണവുമായി കമ്പനി രംഗത്ത്. റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മറിച്ചുവില്‍ക്കുന്നതായി ആരോപണം. പൊതു നന്മക്കായി ഹാക്കിങ് നടത്തുന്ന ഹാക്കര്‍മാരുടെ സംഘമായ ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് അനോണിമസ് ആണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. റിലയന്‍സ് ജിയോയുടെ മൈ ജിയോ, ജിയോ ഡയലര്‍ എന്നീ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കളുടെ വ്യക്തപരമായ വിവരങ്ങള്‍ വിദേശ പരസ്യ കമ്പനികള്‍ക്ക് മറുച്ചുവില്‍ക്കുന്നുഎന്നാണ് ഹാക്ടിവിസ്റ്റുകളുടെ ആരോപണം. എന്നാല്‍ ഇത് റിലയന്‍സ് ജിയോ നിഷേധിച്ചിട്ടുണ്ട്. മാഡ്മി എന്ന വിദേശ പരസ്യ ശൃംഖലക്ക് ഉപഭോക്താക്കള്‍ അറിയാതെ അവരുടെ വിവരങ്ങള്‍ ജിയോ ചോര്‍ത്തി നല്‍കുകയാണ് എന്നാണ് ഹാക്ടിവിസ്റ്റ് അനോണിമസിന്റെ ആരോപണം. കോള്‍ വിവരങ്ങള്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങളാണ് വിദേശ പരസ്യ കമ്പനികള്‍ക്ക് നല്‍കുന്നതത്രെ. ഇതുസംബന്ധിച്ച വാര്‍ത്ത ഹിന്ദു ബിസിനസ്സ് ലൈന്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വിശദീകരണവുമായി റിലയന്‍സ് ജിയോ രംഗത്തെത്തി. തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒരുകാരണവശാലും മറ്റൊരാള്‍ക്ക് കൈമാറില്ലെന്നും എന്തെങ്കിലും തരത്തില്‍ വിവരശേഖരണം നടത്തുന്നുണ്ടെങ്കില്‍ അത് ആഭ്യന്തര അപഗ്രഥനത്തിനും മെച്ചപ്പെട്ട സേവനത്തിനും വേണ്ടിയാണെന്ന ും കമ്പനി വക്താവ് വിശദീകരിച്ചു.
ജിയോ ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും വളരെ ഗൗരവമായാണ് കാണുന്നത്. ഉന്നത നിലവാരവും പ്രതിബദ്ധതയുമുള്ള റിലയന്‍സ് ജിയോ, തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒരു കാരണവശാലും മറ്റൊരാള്‍ക്ക് കൈമാറില്ല. ജിയോ എന്തെങ്കിലും കാരണങ്ങളാല്‍ വിവര ശേഖരണം നടത്തുകയാണെങ്കില്‍ അത് ആഭ്യന്തര അപഗ്രഥനത്തിന് വേണ്ടിയും സേവനം മികച്ചതാക്കാനും വേണ്ടിയാകും.
റിലയന്‍സ് ജിയോ ഇന്‍ഫോകോം വക്താവ്
നേരത്തെ ഒരു വര്‍ഷം മുമ്പ് അനോണിമസ് ഗ്രൂപ്പ് റിലയന്‍സിനെതിരെ മറ്റൊരു ആരോപണവും ഉന്നയിച്ചിരുന്നു. റിലയന്‍സ് ജിയ ചാറ്റ് ആപ്, ജിയോ ചാറ്റ് ഒരു ചൈനീസ് ഐപിക്ക് എന്‍ക്രിപ്റ്റ് ചെയ്യാതെ ഉപഭോക്താക്കളുടെ വിവരം കൈമാറുന്നുവെന്ന് ആയിരുന്നു അത്.
https://www.facebook.com/Malayalivartha


























