തമിഴ്‌നാടിന് കാവേരി നദി ജലം ഡിസംബര്‍ വരെ നല്‍കാനാവില്ലെന്ന് കര്‍ണാടക

തമിഴ്‌നാടിന് കാവേരി നദി ജലം ഡിസംബര്‍ വരെ നല്‍കാനാവില്ലെന്ന് കര്‍ണാടക സുപ്രീം കോടതിയെ അറിയിച്ചു. പ്രത്യേക സമിതിയുടെ ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ 30 വരെ ദിവസവും 13000 ക്യുബിക്‌സ് ജലവും അതിനു ശേഷം 3000 ക്യുബിക്‌സ് വീതവും ജലം നല്‍കണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ ഉത്തരവ് നടപ്പിലാക്കാന്‍ പറ്റില്ലെന്നും റിസര്‍വോയറില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും തമിഴ്‌നാടിന് വെള്ളം നല്‍കിയാല്‍ ബംഗളൂരുവിലും കാവേരി മേഖലയിലും കുടിവെള്ള വിതരണം താളം തെറ്റുമെന്നും കര്‍ണാടക സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കൂടാതെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും കോടതിയെ അറിയിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധിക്കെതിരെ കര്‍ണാടക നിയമ സഭയില്‍ പ്രത്യേക പ്രമേയം പാസ്സാക്കിയിരുന്നു. കാവേരി ജലം കുടിവെള്ളത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നാവശ്യപ്പെട്ടായിരുന്നു പ്രമേയം. കാവേരി ജലം വിട്ടു കിട്ടണമെന്ന തമിഴ്‌നാടിന്റെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കര്‍ണാടകയുടെ പുതിയ നിലപാട്.
https://www.facebook.com/Malayalivartha


























