നവജാത ശിശുവിനെ ദമ്പതികള്‍ വിറ്റത് 650 രൂപയ്ക്ക്

ദളിത് ദമ്പതികള്‍ നവജാതശിശുവിനെ 650 രൂപയ്ക്ക് വിറ്റു. ദാരിദ്ര്യ രേഖയ്ക്ക് താഴയെുള്ള കുടുംബം കുഞ്ഞിനെ വളര്‍ത്താനുള്ള ചെലവ് താങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിറ്റതെന്നാണ് പറയുന്നത്. ത്രിപുരയിലാണ് സംഭവം നടന്നത്. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല.
ത്രിപുരയിലെ കമല്‍പുരയിലായിരുന്നു കഴിഞ്ഞ ദിവസം സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പട്ടിണിയും ദാരിദ്ര്യവും മൂലം ജനങ്ങള്‍ ക്ലേശമനുഭവിക്കുമ്പോള്‍ കണക്കുകള്‍ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം.
നേരത്തെ മകളുടെ വിദ്യാഭ്യാസത്തിനായി ഉഭയ സമ്മതത്തോടെ കുഞ്ഞിനെ വിറ്റ സംഭവവും ത്രിപുരയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് കുട്ടിയെ ഗ്രാമത്തില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള അഭോയ്‌നഗര്‍ ഗാമത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയെ പൊലീസ് മാതാപിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























