കുഞ്ഞിനെ വളര്‍ത്താന്‍ സാമ്പത്തികമില്ല, നവജാത ശിശുവിനെ വിറ്റത് 650 രൂപയ്ക്ക്

പ്രസവിച്ചയുടന്‍ കുഞ്ഞിനെ കാശിനു വില്‍ക്കുന്ന കഥകള്‍ നമ്മള്‍ മുമ്പും കേട്ടിട്ടുള്ളതാണ്. എന്നാല്‍ ഇവിടെ കുഞ്ഞിനെ വിറ്റത് ദാരിദ്ര്യംമൂലമാണ്. അതും 650 രൂപയ്ക്ക്. ത്രിപുരയിലാണ് സംഭവം. അവിടുത്തെ ദളിത് ദമ്പതികളാണ് നവജാത ശിശുവിനെ വിറ്റ് പണം വാങ്ങിയത്. ദാരിദ്ര്യ രേഖയ്ക്ക് താഴംയുള്ള കുടുംബമാണ് ഇവരുടേത്. ഒരു പ്രാദേശിക ദിനപത്രത്തിലൂടെയാണ് സംഭവം പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന് മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ കുട്ടിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ഈയിടെയായി ത്രിപുരയില്‍ സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമല്‍പുരയിലായിരുന്നു കഴിഞ്ഞ ദിവസം സമാന സംഭവം നടന്നത്. അതേസമയം പട്ടിണിയും ദാരിദ്ര്യവും മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ കണക്കുകള്‍ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം.
നേരത്തെ മകളുടെ വിദ്യാഭ്യാസത്തിനായി ഉഭയ സമ്മതത്തോടെ കുഞ്ഞിനെ വിറ്റ സംഭവവും ത്രിപുരയില്‍ നിന്ന് റിപ്പോര്‍ട്ട ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് കുട്ടിയെ ഗ്രാമത്തില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള അഭോയ്‌നഗറില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയെ പൊലീസ് മാതാപിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























