പാരീസ് ഉടമ്പടിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പാരീസ് ഉടമ്പടിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഉടമ്പടി ഒക്‌ടോബര്‍ രണ്ടിന് പ്രാബല്യത്തില്‍ വരും. പരിസ്ഥിതി സംരക്ഷണത്തിനായുള്ള 1997ലെ ക്യോട്ടോ പ്രോട്ടോകോളിന് പകരമുള്ളതാണ് പാരീസ് ഉടമ്പടി.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇതുസംബന്ധിച്ച കരാറില്‍ ലോകരാജ്യങ്ങള്‍ ഒപ്പുവച്ചത്. 190 ലധികം രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. കേന്ദ്ര മാനവവിഭവ മന്ത്രി പ്രകാശ് ജാവദേക്കറാണ് മന്ത്രിസഭാ യോഗ തീരുമാനം മാധ്യമങ്ങളെ അറിയി്ച്ചത്.
പാരീസ് ഉടമ്പടി ഗാന്ധിജയന്തി ദിനത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.
ആഗോളതാപനം നിയന്ത്രിക്കുന്നതിനും കാലാവസ്ഥ ദുരന്തം നേരിടുന്ന ദരിദ്രരാഷ്ട്രങ്ങള്‍ക്ക് വന്‍ സഹായങ്ങള്‍ വാഗ്ദാനം ഉറപ്പാക്കുന്നതുമാണ് കരാര്‍.
https://www.facebook.com/Malayalivartha


























