Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

ഇതൊരു സൂചന മാത്രം, തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുക, രാത്രിയുടെ യാമങ്ങളില്‍ പറന്നിറങ്ങി ഇന്ത്യന്‍ സൈന്യം ഭീകരരെ തകര്‍ത്തതിങ്ങനെ

29 SEPTEMBER 2016 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC

രാത്രി 12.30 ഓടെ ഈ ഓപ്പറേഷന് അരങ്ങൊരുങ്ങി. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് ഇന്ത്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ പറന്നു. ഇന്ത്യയുടെ സ്പെഷ്യല്‍ സേനയുടെ സൈനികരെ പിഒകെയിലെ തീവ്രവാദകേന്ദ്രത്തില്‍ പാരച്യൂട്ടിലിറക്കി. എട്ട് കേന്ദ്രങ്ങളിലായിരുന്നു അക്രമണം. റോക്കറ്റ് ലോഞ്ചറുകളുള്‍പ്പെടെയുള്ള ആയുധങ്ങളുള്ള തീവ്രവാദികളേയും അവരെ സംരക്ഷിക്കാനുള്ള പാക്ക് സൈനികരുമാണ് ഇവിടങ്ങളിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള പ്രത്യാക്രമണവും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു.

അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈന്യത്തിന് സഹായത്തിനായി എന്തിനും തയ്യാറെന്ന നിലയില്‍ വ്യോമസേനയും ഇന്ത്യന്‍ അതിര്‍ത്തികളില്‍ കാത്തുനിന്നിരുന്നു. തീവ്രവാദികളുടെ കേന്ദ്രീകൃത സംവിധാനങ്ങളുടെ നേതൃത്വത്തിലുള്ള ക്യാമ്പുകളിലായിരുന്നു ഇന്ത്യയുടെ അക്രമണം. കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യവുമായി കാര്യമായി ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്റെ രണ്ട് സൈനികര്‍ മരിച്ചുവെന്ന നവാസ് ഷെരീഫിന്റെ പ്രസ്താവനയോടെ പാക്ക് സൈന്യവും ഭീകരവാദികളും ഒന്നുതന്നെയാണെന്നു തെളിയുന്നു. രാവിലെ ആറ് മണിവരെ ഇന്ത്യന്‍ സൈന്യത്തിന്റെ ഈ അക്രമണം തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദികളുടെ നിരവധി ആയുധങ്ങളും ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. അങ്ങനെ ഒരാള്‍ക്ക് പോലും പരിക്കില്ലാതെ ഇന്ത്യന്‍ സൈന്യം തിരിച്ച് കാശ്മീരിലേക്ക് തിരികെയെത്തി.

മറ്റൊരു രാജ്യത്ത് കയറി, അവരുടെ സൈന്യത്തിന്റെ റഡാറുകളെയും നിരീക്ഷണങ്ങളെയും മറികടന്ന് യുദ്ധം ചെയ്യുകയെന്നത് വളരെ ജാഗ്രതയോടെ ചെയ്യേണ്ട കാര്യമാണ്. ബിഹൈന്റ് ദി എനിമി ലൈന്‍ എന്ന സുപ്രധാന യുദ്ധതന്ത്രത്തിലേക്കാണ് ഇന്ത്യ നീങ്ങിയത്. ഇസ്രായേല്‍ സേനയും ജര്‍മ്മന്‍ സേനയുമെല്ലാം അമേരിക്കന്‍ സീലുമെല്ലാം നടത്തി ലോകത്തിന് കാട്ടിക്കൊടുത്ത ഓപ്പറേഷനുകളുടെ ചെറുരൂപമായിരുന്നു ഇതും. ഇതിനേക്കാള്‍ അപകടകരമാണ് ഓപ്പറേഷന്‍ കഴിഞ്ഞ് തിരിച്ച് സ്വന്തം രാജ്യത്തെത്തുകയെന്നത്. ആ ദൗത്യവും വിജയകരമായാണ് ഇന്ത്യന്‍ സേന പൂര്‍ത്തിയാക്കിയത്.

അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ നടത്തി വരുന്ന ആക്രമണങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായിരുന്നു ഇന്ത്യന്‍ സൈന്യം ഇന്ന് നടത്തിയ ആക്രമണം. നിയന്ത്രണരേഖയ്ക്കപ്പുറം പാക്ക് അധീന കശ്മീരില്‍ തമ്പടിച്ചിരുന്ന ഭീകരക്യാംപിനു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ 38 ഭീകരരെ വധിച്ചു. ഇന്ത്യന്‍ കരസേനയുടെ പാരട്രൂപ്പ് വിഭാഗമാണ് രാത്രി രണ്ടുമണിയോടെ പാക് അധീന കാശ്മീരില്‍ അതിക്രമിച്ചു കയറി ഭീകരവാദികളുടെ ക്യാമ്പില്‍ ആക്രമണം നടത്തിയത്. ഉറി ഭീകരാക്രമണത്തോടെ ഇനി പാകിസ്ഥാനോട് മൃതു സമീപനം സ്വീകരിക്കില്ലെന്ന സൈന്യത്തിന്റെ നിലപാടില്‍ ആദ്യത്തെ പ്രത്യാക്രമണമായിരുന്നു ഇന്ന് നടന്നത്. തിരിച്ചടി നല്‍കുമെന്ന് പറഞ്ഞ സൈന്യം നടത്തിയ ആക്രമണം തുടരില്ലെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

അതെ സമയം സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ പാകിസ്ഥാനു ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പ്രകോപനങ്ങളൊന്നും ഇല്ലാതിരുന്ന സമയത്തായിരുന്നു ഇന്ത്യയുടെ ആക്രമമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ആക്രമണങ്ങളെ തിരിച്ച് അടിക്കാന്‍ പാകിസ്താന്‍ സജ്ജമാണെന്നും അതിനുള്ള കരുത്തും ധൈര്യവും പാകിസ്താന് ഉണ്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രക്യാപിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നുഴഞ്ഞുകയറ്റക്കാരുടെ സഹായത്തോടെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന പാകിസ്ഥാന് നല്‍കിയ തിരിച്ചടിയില്‍ പാകിസ്ഥാന്‍ ഏതു സമയത്തും പ്രത്യാക്രമണം നടത്താനുള്ള സാഹചര്യം ഉണ്ട്, അതിനാല്‍ തന്നെ അതിര്‍ത്തികളില്‍ കൂടുതല്‍ കരുതലോടെയാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നത് സത്യത്തെ വളച്ചൊടിക്കാനുള്ള ഇന്ത്യയുടെ തന്ത്രമാണെന്നും, മനപ്പൂര്‍വ്വം മേഖലയില്‍ പ്രശ്നം സൃഷ്ടിക്കാനായി ഇന്തയുടെ ശ്രമമാണ് ആക്രമത്തിന് പിന്നിലെന്നും ഡോണും ജിയോ ടിവിയുമുള്‍പ്പടെയുള്ള പാക് മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ഇന്ത്യ നടത്തിയത് ഭീകരാക്രമങ്ങളെ ചെറുത്ത് നില്‍ക്കുന്നതിനു വേണ്ടിയാണെന്നും പാക് അധീന കാശ്മീരില്‍ നുഴഞ്ഞു കയറി ഇന്ത്യയില്‍ വിവിധയിടങ്ങളിലായി ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരരെയാണ് വധിച്ചതെന്നു ഇന്ത്യന്‍ മിലിട്ടറി ഓപ്പറേഷന്‍സ് ഡിജി: ലഫ്റ്റന്റ് ജനറല്‍ രണ്‍ബീര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭീകരക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യ പാകിസ്താന് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒരു കാരണവശാലും ഇനി വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവും ഇന്ത്യ ഈ ആക്രമണത്തിലൂടെ പാകിസ്ഥാന് നല്‍കിയിരിക്കുകയാണ്.

ജനവാസ കേന്ദ്രങ്ങളില്‍ നാശമുണ്ടാക്കാത്ത തരത്തിലുള്ള നിയന്ത്രിത ആക്രമണമാണ് സൈന്യം നടത്തിയത്. ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുമെന്നും ആക്രമണം നടത്തുമെന്നും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കാര്യംപാകിസ്താനെ അറിയിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. പാക് അധീന കശ്മീരില്‍ നടത്തിയ നടപടിയില്‍ വലിയ ആഘാതം പാക് ഭീകര കേന്ദ്രങ്ങല്‍ക്ക് ഏല്‍പ്പിക്കാന്‍ സാധിച്ചുവെന്നും ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞു. ഭീകരരെ സഹായിക്കുന്നവര്‍ക്കും നാശം വിതയ്ക്കാന്‍ സൈന്യത്തിന് സാധിച്ചു. ഏത് സാഹചര്യത്തിലുള്ള തിരിച്ചടിക്കും ഇന്ത്യ സജ്ജമാണെന്നും ഡിജിഎംഒ പറഞ്ഞു.

ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന പാകിസ്ഥാന്‍ തീവ്രവാദികളെ വധിച്ചതില്‍ കനത്ത പ്രതിഷേധമാണ് പാകിസ്ഥാനില്‍. മാധ്യമങ്ങള്‍ ഇന്ത്യന്‍ ആക്രമണത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
കൃത്യമായ മുന്നൊരുക്കത്തോടെ നിയന്ത്രണരേഖയില്‍നിന്ന് മൂന്നു കിലോമീറ്ററോളം ഇന്ത്യന്‍ സൈന്യം ഉള്ളില്‍ കടന്നാണ് ആക്രമണം നടത്തിയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെ ആക്രമണ പദ്ധതി മുന്‍കൂട്ടി അറിയിച്ചിരുന്നു.

പുലര്‍ച്ചെ 2.30നു തുടങ്ങിയ ആക്രമണം രാവിലെ എട്ടുമണിയോടെയാണ് അവസാനിച്ചത്. നിയന്ത്രണരേഖയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന വിവിധ ഭീകരസംഘടനകളുടെ അഞ്ച് ഭീകര താവളങ്ങള്‍ ഇന്ത്യ നശിപ്പിച്ചെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഭീകരനെപ്പോലും ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ഇനി അനുവദിക്കില്ല. പാക്ക് ഭീകരരുടെ ഇരുപതോളം നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഈ വര്‍ഷം ഇന്ത്യന്‍ സേന തകര്‍ത്തത്. മിന്നലാക്രമണത്തിന്റെ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഡിജിഎംഒയെ അറിയിച്ചിട്ടുണ്ടെന്നും സിങ് വ്യക്തമാക്കി. ഇന്ത്യ പലതവണ അഭ്യര്‍ഥിച്ചിട്ടും ഭീകരര്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പാക്കിസ്ഥാന്‍ തയാറായിട്ടില്ല. പാക്ക് മണ്ണിലെ ഭീകര പ്രവര്‍ത്തനം ഇനി അനുവദിക്കാനാവില്ല, ഈ മാസം 11, 18 തീയതികളില്‍ പൂഞ്ചിലും ഉറിയിലും നടന്ന ഭീകരാക്രമണങ്ങള്‍ അത്തരത്തിലുള്ളതായിരുന്നുവെന്നും സിങ് പറഞ്ഞു. മിന്നലാക്രമണത്തിലൂടെ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങിയെന്നും ഇനി ആക്രമണം നടത്താന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (9 minutes ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (19 minutes ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (50 minutes ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (1 hour ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (1 hour ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (2 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (2 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (2 hours ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (2 hours ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (2 hours ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (2 hours ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (3 hours ago)

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (3 hours ago)

Malayali Vartha Recommends