Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി


ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

വീണ്ടും പാകിസ്താന്റെ വെടിവയ്പ്, പോര്‍വിളിക്കു പിറകെ പ്രകോപനവുമായി വീണ്ടും പാകിസ്ഥാന്‍, ഗ്രാമവാസികളെ ഒഴിപ്പിച്ച് കൂടുതല്‍ ഇന്ത്യന്‍ സൈന്യത്തെ വിന്യസിപ്പിച്ചു, സാഹചര്യങ്ങള്‍ കൂടുതല്‍ കലുഷിതമാകുന്നു

30 SEPTEMBER 2016 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC

ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതോടെ നിയന്ത്രണം വിട്ട പാകിസ്ഥാന്‍ നിരന്തരം പോര്‍ വിളികളുമായി രംഗത്തെത്തയതിനു പിറകെ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. അതിര്‍ത്തിയില്‍ നിയന്ത്രണ രേഖ കടന്നു ഇന്ത്യന്‍ സൈന്യം ആക്രമിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വീണ്ടും പ്രകോപനപരമായ സമീപനവുമായി മുന്നോട്ട് വരുന്നത്. കശ്മീരിലെ അഖ്‌നൂറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ഇന്നും വെടിവയ്പ്പ് നടത്തിയതോടെ മൂന്നു ദിവസത്തിനിടെ പാകിസ്ഥാന്‍ നടത്തിയ അഞ്ചാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. വെടിവയ്പ്പില്‍ കാര്യമായ നാശനഷ്ടങ്ങളോ പരിക്കോ ഇല്ലെന്നു സൈനീക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം ഇന്ത്യക്കെതിരെ പാകിസ്ഥാനിലെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. അതിര്‍ത്തിയിലെ ആക്രമണങ്ങളിലൂടെ ഇന്ത്യ വീണ്ടും പ്രകോപനങ്ങള്‍ ഉയര്‍ത്തിയാല്‍ സംയമനം പാലിക്കുന്നത് തുടരാന്‍ സാധിക്കില്ലെന്ന് യുഎന്നില്‍ പാകിസ്താനിലെ യുന്‍ അംബാസിഡര്‍ മലീഹ ലോധി. കഴിഞ്ഞ ദിവസങ്ങളിലെ ഇന്ത്യയുടെ സൈനിക നടപടിക്കു ശേഷം വിഷയം യുഎന്‍സെക്യൂരിറ്റി കൗണ്‍സിലിനു മുന്നിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. ഇന്ത്യയുടെ പ്രകോപനങ്ങള്‍ക്കു മുന്നില്‍ പാകിസ്താന്‍ പരമാവധി നിയന്ത്രണ പാലിക്കുകയാണ്. എന്നാല്‍ ഇന്ത്യ ഇത് തുടര്‍ന്നാല്‍ പാകിസ്താന് സംയമനം തുടരാന്‍ സാധിക്കില്ലെന്നും ലോധി വ്യക്തമാക്കി. ഇതാണ് കാലങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ന്നു പോകുന്ന സാമൂഹികാവസ്ഥ. ഇന്ത്യന്‍ പ്രകോപനത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ഏറെ അപകടകരമായ അവസ്ഥയാണുള്ളതെന്നും ലോധി യുഎന്നില്‍ വ്യക്തമാക്കി. ഇന്നലെ പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 38 ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ട് പാക് പട്ടാളക്കാരും കൊല്ലപ്പെട്ടത്തിന്റെ പശ്ചാത്തലത്തിലാണ് യുഎന്നില്‍ ഇന്ത്യക്കെതിരെ പാക് വക്താവ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ഇന്ത്യന്‍ ആക്രമണത്തിന് കൃത്യമായ മറുപടി നല്കുമെന്ന് പാകിസ്താന്‍ പ്രഖ്യപിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ പാക് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. പാക്ക് അധീന കശ്മീരില്‍ ഭീകരരുടെ ഇടത്താവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ആയിരം ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. ഇവിടുന്നുള്ള ജനങ്ങള്‍ക്കായി പ്രത്യേക ക്യാംപുകള്‍ തുറന്നു.

ജമ്മുകശ്മീരിലെയും പഞ്ചാബിലെയും അടക്കം പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ പ്രദേശങ്ങളിലും ഗ്രാമീണരെ സൈന്യം ഇന്നലെ രാത്രി മുതല്‍ ഒഴിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ ഇന്നലെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. വാഗ അതിര്‍ത്തിയിലെ സൈന്യത്തിന്റെ റിട്രീറ്റ് സെറിമണിയും ബിഎസ്എഫ് റദ്ദാക്കിയിരുന്നു.

മിന്നല്‍ ആക്രമണത്തിന് ശേ·ഷമുള്ള സുരക്ഷാ വിലയിരുത്തലുകള്‍ക്കായി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അടിയന്തരയോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്നലെ രാത്രി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി ചര്‍ച്ച നടത്തി.

പാകിസ്ഥാന്‍ ഇനിയും പ്രകോപനപരമായി വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നുറപ്പാണ്. അങ്ങിനെയാണെങ്കില്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ യുദ്ധത്തിനുള്ള സാഹചര്യമാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ നിലവിലുള്ളത്. പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ അനുകൂലിച്ചു കൊണ്ട് യുഎസ് അടക്കം നിരവധി രാഷ്ട്രങ്ങള്‍ രംഗത്തെത്തിയത് ഇന്ത്യക്കനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (4 minutes ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (17 minutes ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (22 minutes ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (45 minutes ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (55 minutes ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (1 hour ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (1 hour ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (2 hours ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (3 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (3 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (3 hours ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (3 hours ago)

Malayali Vartha Recommends