പാകിസ്ഥാനെ ലോക രാജ്യങ്ങള്‍ തോല്‍പ്പിച്ചു... സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും എട്ടില്‍ അഞ്ച് അംഗരാജ്യങ്ങളും പിന്മാറി; പാക്കിസ്ഥാനിലെ സാര്‍ക് സമ്മേളനം മാറ്റിവച്ചു

നവംബറില്‍ ഇസ്‌ലാമാബാദില്‍ നടക്കേണ്ട സാര്‍ക് ഉച്ചകോടി മാറ്റിവയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ശ്രീലങ്കയും പിന്‍മാറുന്നതായി അറിയിച്ച പശ്ചാത്തലത്തിലാണിത്. 19ാം സമ്മേളനം ഇനി എന്നാണ് നടത്തുന്നതെന്ന കാര്യം അധ്യക്ഷരാജ്യമായ നേപ്പാള്‍ തീരുമാനിക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാണ് 1985ല്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ സഹകരണ പ്രസ്ഥാനമായ സാര്‍ക്കിലെ അംഗങ്ങള്‍.
അതേസമയം, സാര്‍ക് സമ്മേളനത്തില്‍നിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം, മേഖലയിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി മുന്നിട്ടിറങ്ങാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമാണെന്ന് പാക്ക് വിദേശകാര്യമന്ത്രാലയം ആരോപിച്ചു.
സമ്മേളനം വിജയകരമായി നടത്താനുതകുന്ന അന്തരീക്ഷമില്ലാത്തതുകൊണ്ടാണു പിന്മാറ്റമെന്നു ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ സ്വീകരിക്കുന്ന സമ്മര്‍ദ നടപടികളുടെ ഭാഗമാണ് ഉച്ചകോടി ബഹിഷ്‌കരണം. പ്രധാന അയല്‍രാജ്യങ്ങള്‍ ഇന്ത്യയുടെ നിലപാടിനോടു യോജിച്ചതും പാക്കിസ്ഥാനു തിരിച്ചടിയാണ്. അതിര്‍ത്തി കടന്നെത്തുന്ന ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം ഇന്ത്യ പിന്മാറ്റം പ്രഖ്യാപിച്ചത്.
ഇസ്‌ലാമാബാദിലെ നിലവിലെ സ്ഥിതി സമ്മേളനം നടത്താന്‍ അനുയോജ്യമല്ലെന്ന് ഏറ്റവും ഒടുവിലായി പിന്മാറ്റം പ്രഖ്യാപിച്ച ശ്രീലങ്കയും വ്യക്തമാക്കിയിരുന്നു. പ്രാദേശിക സഹകരണത്തോടൊപ്പം സമാധാനവും സുരക്ഷയും ഉറപ്പുവരുത്തിയാല്‍ മാത്രമേ സമ്മേളനത്തിന്റെ പ്രയോജനം ദക്ഷണേഷ്യയിലെ ജനങ്ങള്‍ക്ക് ലഭിക്കൂ. സാര്‍ക്കിന്റെ സ്ഥാപക അംഗമെന്ന നിലയ്ക്ക് പ്രദേശിക സഹകരണത്തിലാണ് ശ്രീലങ്ക വിശ്വസിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ 'ഒരു രാജ്യം' കൈകടത്തിക്കൊണ്ടിരിക്കുന്നതുകൊണ്ട് ഉച്ചകോടി വിജയകരമാവില്ലെന്നായിരുന്നു ബംഗ്ലദേശിന്റെ വിലയിരുത്തല്‍. എന്നാല്‍, സാര്‍ക് പ്രക്രിയയ്ക്കു തുടക്കമിട്ട രാജ്യമെന്ന നിലയില്‍ മേഖലാ സഹകരണത്തിലും സമ്പര്‍ക്കത്തിലും തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും ബംഗ്ലദേശ് പറഞ്ഞു. അഫ്ഗാനിസ്ഥാനുമേല്‍ അടിച്ചേല്‍പിക്കുന്ന ഭീകരതയും അക്രമങ്ങളും നേരിടുന്നതിനു മുഴുവന്‍ സമയവും ചെലവഴിക്കേണ്ടതുകൊണ്ടു പിന്‍വാങ്ങാതെ തരമില്ലെന്നാണ് അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗനി നേപ്പാളിനെ അറിയിച്ചത്. മേഖലാ സഹകരണം ശക്തിപ്പെടുത്തണമെന്നു വിശ്വസിക്കുമ്പോള്‍ത്തന്നെ, വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഉച്ചകോടി വിജയിക്കില്ലെന്ന ആശങ്ക ഭൂട്ടാനും പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha


























