Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി


ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കം ഫലം കണ്ടു, രാജ്യാന്തര തലത്തില്‍ മിന്നലാക്രമണത്തിനു ശേഷം ഇന്ത്യക്കു വന്‍ പിന്തുണ, ഇന്ത്യയുടെ നിലപാട് ശരിയല്ലെന്ന് ഉറച്ച് പാക്കിസ്ഥാന്‍

01 OCTOBER 2016 08:01 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC

ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നതായി പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും, മിന്നലാക്രമണം നടന്നിട്ടില്ലെന്നാണു യുഎന്‍ പാക്ക് പ്രതിനിധി മലീഹ ലോധി ഇന്നലെ പ്രസ്താവിച്ചത്. ഇന്ത്യയ്‌ക്കെതിരെ രാജ്യാന്തരതലത്തില്‍ അഭിപ്രായ രൂപീകരണത്തിനു പാക്കിസ്ഥാന്‍ നടത്തിയ നീക്കങ്ങളും പരാജയമായി. ഭീകരരെ മാത്രം ഉന്നംവച്ചുള്ള നടപടിയെന്ന ഇന്ത്യന്‍ നിലപാട്, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനും സഹായിച്ചു. പാക്കിസ്ഥാനുവേണ്ടി പ്രതികരിക്കാന്‍ ചൈനയും മുന്നോട്ടുവന്നില്ല.

അപ്പോഴും, ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നു പാക്ക് അധിനിവേശ കശ്മീരില്‍ (പിഒകെ) ആക്രമണം നടത്തിയെന്നതു ശരിയല്ലെന്ന ഔദ്യോഗിക നിലപാടില്‍ പാക്ക് സൈന്യം ഉറച്ചുനില്‍ക്കുകയാണ്. ഉറി ഭീകരാക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി - 18 സൈനികര്‍ ഉറിയില്‍ കൊല്ലപ്പെട്ടെങ്കില്‍, അനൗദ്യോഗിക കണക്കുകളനുസരിച്ച്, അതിന്റെ ഇരട്ടിയിലേറെ ഭീകരരെയാണു കഴിഞ്ഞദിവസം സൈന്യം വധിച്ചത്. സൈനികരുടെ പേരിലാണെങ്കിലും മോദിയെക്കുറിച്ചു നല്ലവാക്കു പറയാന്‍ പ്രതിപക്ഷവും നിര്‍ബന്ധിതരായി. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി അടക്കം മോദിയെ പ്രശംസിച്ചിരുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തങ്ങളുടെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി പാക്ക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐഎസ്പിആര്‍ കഴിഞ്ഞദിവസം രാവിലെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ പിഒകെയിലെ ഭീകര ഇടത്താവളങ്ങളില്‍ ആക്രമണം നടത്തിയെന്ന സൈനിക നടപടികളുടെ ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഒ) ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് പ്രസ്താവന നടത്തിയത് ഇതിനുശേഷവും. പിഒകെയില്‍ ഇന്ത്യന്‍ സൈന്യം കടന്നുചെന്ന് ആക്രമിക്കുന്നതു കഴിഞ്ഞ 45 വര്‍ഷത്തില്‍ ഇതാദ്യം എന്ന വാദമാണു മാധ്യമചര്‍ച്ചയായത്. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തലിനു 2003ല്‍ ധാരണയുണ്ടാക്കിയശേഷം യുപിഎ സര്‍ക്കാരിന്റെ കാലത്തു 2007ലും 2013ലും മിന്നലാക്രമണങ്ങള്‍ നടന്നിരുന്നു. അന്നൊന്നും ആക്രമണങ്ങള്‍ക്കു കഴിഞ്ഞ ദിവസത്തേതുപോലെ മാധ്യമശ്രദ്ധ ലഭ്യമാക്കാനോ ഔദ്യോഗിക പ്രഖ്യാപനത്തിനോ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചില്ല. മുന്‍പു നടന്ന ആക്രമണങ്ങള്‍ സൈന്യത്തിനെതിരെ സൈന്യം നടത്തിയതാണെങ്കില്‍, ഇത്തവണത്തേതു ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയതാണെന്ന ഇന്ത്യന്‍ നിലപാടു ശ്രദ്ധേയമാണ്. എന്നാല്‍, 14 ഇന്ത്യന്‍ സൈനികരെയെങ്കിലും തങ്ങളും കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന പാക്ക് സൈന്യം, നടന്നത് ഇന്ത്യന്‍ സൈനികാക്രമണവും തിരിച്ചടിയുമാണെന്നും അതു സൈന്യവും സൈന്യവും തമ്മിലായിരുന്നുവെന്നുമുള്ള വ്യാഖ്യാനമാണു ഭംഗ്യന്തരേണ ഉന്നയിക്കുന്നത്.

ഭീകരരെ അമര്‍ച്ച ചെയ്യാനുള്ള മിന്നലാക്രമണമാണു സൈന്യം നടത്തിയതെന്നു വ്യക്തമാക്കിയ ഇന്ത്യ കൂടുതല്‍ നടപടികള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉടനെ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതു പാക്ക് സൈനിക, രാഷ്ട്രീയ നേതൃത്വങ്ങളെ പിന്നെയും വെട്ടിലാക്കി. ആക്രമണം പാക്ക് സൈന്യത്തിനുണ്ടാക്കിയ അപമാനം ചെറുതല്ല. സംഭവം നിഷേധിക്കാനുള്ള പ്രകോപനവും അതുതന്നെ. നിഷേധിപ്പിക്കാന്‍ സാധിച്ചുവെന്നത് ഇന്ത്യയുടെ വിജയമാണ്. കടന്നാക്രമണം നടത്തിയിട്ടില്ലെന്നു നിലപാടുള്ളവര്‍ എന്തു പറഞ്ഞു തിരിച്ചടിക്കും? അതുകൊണ്ടുതന്നെ, നിയന്ത്രണ രേഖയില്‍നിന്നുള്ള വെടിവയ്പാണ് ഉണ്ടായതെന്നും തക്ക രീതിയില്‍ പ്രതികരിച്ചെന്നും പ്രകോപിപ്പിച്ചു സ്ഥിതി വഷളാക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും വാദിച്ചു പാക്ക് നേതൃത്വം രോഷം അടക്കി. നുഴഞ്ഞുകയറാന്‍ ഇടത്താവളത്തിലെത്തിയിരുന്ന ഭീകരരെയാണു കൊന്നതെന്ന ഇന്ത്യയുടെ നിലപാടിനെ പാക്കിസ്ഥാന്‍ ചോദ്യംചെയ്തിട്ടുണ്ട്.

അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും ഇരുസൈന്യവും അതീവ ജാഗ്രതയിലുള്ളപ്പോള്‍ നുഴഞ്ഞുകയറാന്‍ ആരെങ്കിലും ശ്രമിക്കുമോയെന്നാണ് അവരുടെ ചോദ്യം. സൈനികമായിത്തന്നെ തിരിച്ചടിക്കാന്‍ തയാറെടുക്കുന്നുവെന്ന സൂചനയും അതിലുണ്ട്. അപ്പോഴും, ഭീകരാക്രമണങ്ങള്‍ക്കുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. സൈനികമായി മാത്രമല്ല, രാഷ്ട്രീയമായും പാക്കിസ്ഥാന്‍ തിരിച്ചടിക്കു മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളും ഈ മാസം അഞ്ചിനു വിളിച്ചുചേര്‍ക്കാനുള്ള നവാസ് ഷരീഫിന്റെ തീരുമാനം അതിലൊന്നു മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (3 minutes ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (16 minutes ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (21 minutes ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (44 minutes ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (54 minutes ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (1 hour ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (1 hour ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (2 hours ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (3 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (3 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (3 hours ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (3 hours ago)

Malayali Vartha Recommends