Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...


രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...


അംബിക–രാധ തർക്കം.. 46 കോടി എങ്ങനെ പോയി? രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി..താരകുടുംബത്തിൽ സംഭവിച്ചത്...


ഉപാധികളോടെ ആന്റോ അഗസ്റ്റിന് ജാമ്യം..സന്തോഷിക്കാനായിട്ടില്ല..അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു...


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴിസിന് തോല്‍വിയോടെ തുടക്കം; നിരാശനായി സചിന്‍, ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റത് ഒരു ഗോളിന്

01 OCTOBER 2016 10:56 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. നോര്‍ത്ത് ഈസ്റ്റിന്റെ ജപ്പാന്‍ താരം കാറ്റ്‌സുമി യൂസ 55-ാം മിനിറ്റില്‍ നേടിയ ഗോളാണ് മല്‍സരഫലം നിര്‍ണയിച്ചത്. ഏറിയ സമയവും പ്രതിരോധത്തിന് ഊന്നല്‍ കൊടുത്തു കളിച്ച ബ്ലാസ്റ്റേഴ്‌സിനെതിരെ തുടക്കം മുതലേ ആക്രമണം അഴിച്ചുവിട്ട നോര്‍ത്ത് ഈസ്റ്റ് അര്‍ഹിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ഉള്‍പ്പെടുന്ന പ്രതിരോധനിരയുടെയും ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റോക്കിന്റെയും മികവാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം ഒരു ഗോളില്‍ ഒതുക്കിയത്.

ആക്രമണത്തിലൂന്നി കളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും അവര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കേരളാ ബ്ലാസ്റ്റേഴ്‌സുമായിരുന്നു ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന്റെ ആരംഭം മുതലുള്ള കാഴ്ച. ആരാധകരുടെ ആരവങ്ങള്‍ക്കൊത്ത് തുടര്‍ ആക്രമണങ്ങളുമായി കളം നിറഞ്ഞ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മുന്നില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞുള്ള കളിയായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന്റേത്. ശ്രദ്ധേയമായ ഒരു മുന്നേറ്റം പോലും സംഘടിപ്പിക്കാന്‍ കേരളത്തിനായില്ല. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാകട്ടെ, പലകുറി ഗോളിനടുത്തെത്തുകയും ചെയ്തു. ഈ അവസരങ്ങളിലെല്ലാം പ്രതിരോധനിരയും ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റോക്കും ബ്ലാസ്റ്റേഴ്‌സിന്റെ തുണയ്‌ക്കെത്തി. ഇതോടെ ഒന്നാം പകുതിയില്‍ സ്‌കോര്‍ 0-0.

രണ്ടാം പകുതിയില്‍ പന്തു കൈവശം വച്ചു കളിക്കാന്‍ ശ്രമിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും കളത്തിലുണ്ടെന്ന തോന്നലുയര്‍ന്നു. ചെറുമുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് വരവറിയിക്കുന്നതിനിടെയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയുടെ ഒരു നിമിഷത്തെ അശ്രദ്ധയില്‍നിന്നാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളെത്തിയത്. ഗോള്‍ ലക്ഷ്യം വച്ച് ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്കെത്തിയ നോര്‍ത്ത് ഈസ്റ്റിന്റെ അര്‍ജന്റീനിയന്‍ താരം നിക്കോ വെലസിനെ തടയാനെത്തിയത് പ്രതിരോധത്തിലെ കരുത്തന്‍ സന്ദേശ് ജിങ്കാന്‍. എന്നാല്‍, ജിങ്കാന്റെ പ്രതിരോധപ്പൂട്ട് വിദഗ്ധമായി പൊളിച്ച വെലസ് പന്ത് പോസ്റ്റിന് സമാന്തരമായി നീട്ടി നല്‍കി. ഓടിയെത്തിയ ജപ്പാന്‍ താരം കാറ്റ്‌സുമി യൂസയുടെ ക്ലിനിക്കല്‍ ഫിനിഷിങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നില്‍.

ഒരു ഗോളിന് പിന്നിലായതോടെ ബ്ലാസ്റ്റേഴ്‌സ് ദിദിയര്‍ കാഡിയോയ്ക്ക് പകരം മൈക്കല്‍ ചോപ്രയെ കളത്തിലിറക്കി. നോര്‍ത്ത് ഈസ്റ്റ് നിരയില്‍ അര്‍ജന്റീനിയന്‍ താരം വെലസിന് പകരം ബ്രസീലിന്റെ പ്രിയോറിയും റൊമാറിക്കിന് പകരം മാര്‍ക്വീതാരം ദിദിയര്‍ സൊക്കോ
റയുമെത്തി. അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി മികച്ചൊരു അവസരം ലഭിച്ചെങ്കിലും മൈക്കല്‍ ചോപ്രയ്ക്ക് പന്ത് നിയന്ത്രിക്കാനാകാതെ പോയത് തിരിച്ചടിയായി. സമനില ഗോളിനായുള്ള ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നതോടെ ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് പരാജയത്തോടെ തുടക്കം.

മലയാളി താരം മുഹമ്മദ് റാഫിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കോച്ച് സ്റ്റീവ് കൊപ്പല്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചത്. വിനീത് റായി, സന്ദേശ് ജിങ്കാന്‍, ഇഷ്ഫാഖ് അഹമ്മദ്, മെഹ്താബ് ഹുസൈന്‍ എന്നീ സ്വദേശീ താരങ്ങളും ആദ്യ ഇലവനില്‍ ഇടം കണ്ടെത്തി. ആര്‍സനല്‍, ലീഡ്സ് ക്ലബുകളുടെ കാവല്‍ക്കാരനായിരുന്ന വെറ്ററന്‍ താരം ഗ്രഹാം സ്റ്റോക്കിനെത്തന്നെ ഗോള്‍വല കാക്കാന്‍ ഏല്‍പ്പിച്ചു.

നേരത്തെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കലാരൂപങ്ങള്‍ അണിനിരന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷമാണ് മല്‍സരത്തിന് തുടക്കമായത്. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന്‍ തുടങ്ങിയവര്‍ ആവേശക്കൊഴുപ്പേകി. ബോളിവുഡ് താരങ്ങളും ടീം ഉടമകളുമായ അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം, ക്രിക്കറ്റ് സൂപ്പര്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, ഐഎസ്എല്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (14 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (24 minutes ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (25 minutes ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (41 minutes ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...  (2 hours ago)

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (3 hours ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (3 hours ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (3 hours ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (4 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (4 hours ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (4 hours ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (4 hours ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (4 hours ago)

Malayali Vartha Recommends