ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ല, തെളിവുകളില്ലെന്നും യുഎന്‍, പാകിസ്ഥാന്റെ വെല്ലുവിളിയെ തുടര്‍ന്ന് അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷാ സൈന്യത്തെ വിന്യസിച്ചു

അതിര്‍ത്തി കടന്നു പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിനു മതിയായ തെളിവുകള്‍ ഇല്ലെന്നു യുഎന്‍ അറിയിച്ചു. ഉറി ആക്രമണത്തിന് തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലിനു പ്രത്യക്ഷത്തില്‍ തെളിവുകള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നും യുഎന്‍ അറിയിച്ചു. പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിന് യുഎന്‍എ ഇടപെടണമെങ്കില്‍ ഇരു രാജ്യങ്ങളും യുഎനിനെ സമീപിക്കണമെന്നും യു എന്‍ വ്യക്തമാക്കി. ഉറി ആക്രമണത്തിന് ശേഷവും ഇന്ത്യക്കെതിരെ യുഎനില്‍ ആഞ്ഞടിച്ച പാകിസ്ഥാന്റെ ആവശ്യത്തിന് ആവശ്യമായ പരിഗണന നല്‍കാത്തതും, എന്നാല്‍ പാക് അധീന കാശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്നുമുള്ള വാദത്തിനു മറുപടി നല്‍കിയപ്പോഴാണ് യുഎന്‍ ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ യുഎനിന്റെ വാദത്തെ ശക്തമായ എതിര്‍ത്ത ഇന്ത്യ പ്രത്യാക്രമണം നടത്തിയതിനു ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും യു എനിന്നും മുന്നില്‍ ഹാജരാക്കാമെന്നും യുഎനിനെ അറിയിച്ചു. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് സ്ഥിതി നിരീക്ഷിക്കാന്‍ ഉധംപൂരിലെത്തി കമാന്‍ഡോ ഓപ്പറേഷനില്‍ പങ്കെടുത്ത കമാന്‍ഡോകളെ കരസേനാ മേധാവി അനുമോദിച്ചു. ഉറിയില്‍ നടന്ന ഭീകരാക്രമണം തടയാനാവാത്ത സാഹചര്യത്തില്‍ കരസേനയും ഉറി ബ്രിഗേഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ കെ സോമശങ്കറെ സ്ഥലം മാറ്റാനുള്ള തീരുമാനവും ഇന്ന് കൈക്കൊണ്ടു. ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നല്കുമെന്ന് പാകിസ്ഥാന്‍ സേനാമേധാവി ജനറല്‍ റഹീല്‍ ഷരീഫ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തയിലും നിയന്ത്രണ രേഖയിലും കനത്ത ജാഗ്രത തുടരുകയാണ്. അതിര്‍ത്തികളില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.
പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടന്നതായി മേഖലയിലെ യുഎന്‍ ഓഫീസിന് നേരിട്ട് ബോധ്യപ്പെട്ടില്ലെന്ന വാദം ഇന്ത്യ തള്ളി. യഥാര്‍ത്ഥ വസ്തുതകളാണ് ലോകത്തെ അറിയിച്ചതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























