പ്രധാനമന്ത്രിയ്ക്ക് വീണ്ടും ഭീഷണി സന്ദേശം, പാക് പ്രാവ് കസ്റ്റഡിയില്‍

പ്രധാനമന്ത്രിയ്ക്ക് വീണ്ടും ഭീഷണി സന്ദേശം. ഇത്തവണ പ്രാവിന്റെ രൂപത്തിലാണ് ഭീഷണി സന്ദേശമെത്തിയത്. പഞ്ചാബിലെ പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് നിന്നുമാണ് ബിഎസ്എഫ് ജവാന്മാര്‍ പ്രാവിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രധാനമന്ത്രിക്കുള്ള ഭീഷണിക്കത്തുമായാണ് പ്രാവ് അതിര്‍ത്തി കടന്നെത്തിയത്. മോദി ജീ 1971ലെ ഇന്ത്യ ചൈന യുദ്ധസമയത്തുണ്ടായിരുന്ന പാകിസ്താനല്ല ഇപ്പോഴുള്ളത്. ഇപ്പോള്‍ പാകിസ്താനിലെ ഓരോരുത്തരും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്. കശ്മീരിനെ ഞങ്ങള്‍ മോചിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. പ്രാവിന്റെ കാലിലാണ് കത്ത് കെട്ടിയിട്ടിരുന്നത്.
നിയന്ത്രണ രേഖ മറികടന്ന് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ കണ്ട് അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് പ്രാവിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മോദിക്കുള്ള സന്ദേശവുമായി രണ്ടു ബലൂണുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഭീകരാക്രമണം നടന്ന പഞ്ചാബിലെ ദീനാനഗറിലെ ഗേസല്‍ ഗ്രാമത്തില്‍ നിന്നാണ് ബലൂണ്‍ കിട്ടിയത്. മഞ്ഞ നിറത്തിലുള്ള ബലൂണില്‍ ഒരു പേപ്പര്‍ കഷ്ണത്തില്‍ ഉറുദുവിലാണ് സന്ദേശം എഴുതിയിരുന്നത്. മോദിജി, ശക്തമായ ആയുധങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്. ഇസ്ലാം സിന്ദാബാദ് എന്നായിരുന്നു സന്ദേശം.
ഗ്രാമവാസിയായ ഒരാളാണ് ബലൂണുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജുലൈയില്‍ ദിനാനഗറിനടുത്തുള്ള ചന്ദേ ചക് ഗ്രാമത്തില്‍ നിന്നും ബലൂണുകള്‍ കണ്ടെടുത്തിരുന്നു. പാകിസ്ഥാനെ ഞാന്‍ സ്‌നേഹിക്കുന്നു എന്നായിരുന്നു ബലൂണുകളില്‍ കുറിച്ചിട്ടുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ദിനാനഗറിലെ പൊലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























