Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ജയലളിതയ്ക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചെന്ന് സോഷ്യല്‍ മീഡിയ, ഊഹാപോഹങ്ങള്‍ അവസാനിപ്പാക്കാതെ തമിഴ്‌നാട് സര്‍ക്കാര്‍

03 OCTOBER 2016 10:27 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചെന്ന സോഷ്യല്‍ മീഡിയില്‍ ശക്തമായി പ്രചാരണം. ഊഹാപോഹങ്ങള്‍ അവസാനിപ്പാക്കാതെ തമിഴ്‌നാട് സര്‍ക്കാരിലെ ഉന്ന കേന്ദ്രങ്ങള്‍ നടത്തുന്ന മൗനവുമാണ് ഇതിന് കാരണം. ജയലളിതയുടെ യഥാര്‍ത്ഥ രോഗ വിവരങ്ങള്‍ ആറും പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ജയലളിതയുടേതെന്ന നിലയില്‍ വ്യാജ ഫോട്ടോയും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും സോഷ്യല്‍ മീഡിയയില്‍ പാറി നടക്കുകയാണ്. ഡോക്ടര്‍മാരുടെ ഫോണ്‍ സംഭാഷണം പോലും കൃത്രിമമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് പൊലീസ്. ഇത്രയൊക്കെയായിട്ടും ജയലളിത സുഖം പ്രാപിക്കുന്നു എന്നല്ലാതെ രോഗത്തെ കുറിച്ച് സര്‍ക്കാരോ എഐഎഡിഎംകെ യോ ഒന്നും പറയുന്നില്ല.
എന്നാല്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ സൂക്ഷിക്കണമെന്നും വാഹനങ്ങളിലുള്ള യാത്ര ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നും പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ സുരക്ഷ ശക്തമാണ്. അപ്പോളോ ആശുപത്രിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തുടരുതയാണ്. ഇത് നിയന്ത്രിക്കാനായി കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ ക്രമസമാദാന നില തകരാറിലാവാതെ നോക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്രസേനയെ അയച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഓക്‌സിജന്‍ മാസ്‌കും മറ്റു ജീവന്‍രക്ഷാ സഹായികളുമായി തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്ന സ്ത്രീയുടെ ചിത്രമായിരുന്നു പ്രചരിച്ചിരുന്നത്. വാട്‌സാപ് ഗ്രൂപ്പുകളില്‍ ചിത്രം ചര്‍ച്ചാവിഷയമായി. എന്നാല്‍ അന്വേഷണത്തില്‍ ഇത് സൗത്ത് അമേരിക്കയിലെ പെറുവിലുള്ള ആശുപത്രിയില്‍നിന്നുള്ള ദൃശ്യമാണെന്നാണ് കണ്ടെത്തി. റിവേഴ്‌സ് ഇമേജ് സെര്‍ച്ച് വഴിയാണ് ചിത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. 2009 ഓഗസ്ത് 20ന് പെറുവില്‍നിന്ന് പുറത്തുവിട്ടതാണ് ചിത്രം. അവിടുത്തെ എസല്യൂഡ് ആശുപത്രിയിലെ ദൃശ്യമാണിത്. 
കേരളത്തിലും കര്‍ണാടകയിലുമാണ് ഈ ചിത്രം കൂടുതലായി പ്രചരിച്ചത്. മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിയുന്ന ചിത്രം പുറത്തുവിടണമെന്ന ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. അതിനിടെ ജയലളിത മരിച്ചെന്ന കിംവദന്തിക്ക് പിന്നാലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ ജയയുടെ മരണ തീയതിയും പ്രത്യക്ഷപ്പെട്ടു. 1948 ഫെബ്രുവരി 24ന് ജനിച്ച ജയലളിത 2016 സെപ്റ്റംബര്‍ 30ന്മരിച്ചെന്നാണ് വിക്കിപീഡിയയില്‍ വന്ന 'പുതിയ വിവരം'

അതിനിടെ ജയലളിതയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കവെ, അവര്‍ സുഖം പ്രാപിക്കുന്നതായി അണ്ണാ ഡിഎംകെ വ്യക്തമാക്കി. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കഴിഞ്ഞ ദിവസം ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരികയാണെന്ന് അറിയിച്ചതായും എഐഎഡിഎംകെ വക്താവ് സി ആര്‍ സരസ്വതി പറഞ്ഞു. ജയലളിതയുമായി ഗവര്‍ണര്‍ സംസാരിച്ചിരുന്നു. അസുഖമുണ്ടെങ്കിലും ജയലളിത മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും ദിവസവും കാണുന്നുണ്ട്. സര്‍ക്കാര്‍ പതിവ് പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സരസ്വതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യാവസ്ഥ സംബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പരത്തുകയാണ്. അത് വിശ്വസിക്കരുതെന്ന് സരസ്വതി പറഞ്ഞു. ജയലളിതയുടെ ചിത്രം പുറത്തു വിടണമെന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആവശ്യം എഡിഎംകെ തള്ളി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (6 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (16 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (20 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (26 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (38 minutes ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (53 minutes ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (58 minutes ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends