പാകിസ്ഥാനെതിരെ ഇന്ത്യയുടെ നയതന്ത്ര നീക്കം, തര്‍ക്കം തീര്‍ക്കാന്‍ ലോകബാക് ആര്‍ബിട്രേഷന്‍ കോടതി സ്ഥാപിക്കണമെന്നു പാക്കിസ്ഥാന്‍

ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ നടത്തുന്ന നയതന്ത്രപരമായ നീക്കത്തിന് തടയിടുന്നതിനു ലോകബാങ്കിന്റെ സഹായം തേടി പാകിസ്ഥാന്‍. ഇന്ത്യയുടെ കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഉഭയകക്ഷി തര്‍ക്കം തീര്‍ക്കാന്‍ ലോകബാങ്ക് ആര്‍ബിട്രേഷന്‍ കോടതി സ്ഥാപിക്കണമെന്നു പാക്കിസ്ഥാന്‍. എന്നാല്‍, തര്‍ക്കം പരിഹരിക്കാന്‍ നിഷ്പക്ഷ വിദഗ്ധനെ നിയോഗിച്ചാല്‍ മതിയെന്ന് ഇന്ത്യ ലോക ബാങ്കിനോട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള 1960ലെ സിന്ധുതട ജലക്കരാറിന്റെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായാണു കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതിയുടെ രൂപരേഖയെന്നാണു പാക്ക് വിമര്‍ശനം.
എന്നാല്‍ കരാര്‍ പ്രകാരം ഇതൊരു സാങ്കേതിക പ്രശ്‌നമാണെന്നും നിയമവിദഗ്ധനേക്കാള്‍, സാങ്കേതിക വിദഗ്ധനായ എന്‍ജിനീയറെ നിയോഗിച്ചാല്‍ തര്‍ക്കം പരിഹരിക്കാമെന്നുമാണ് ഇന്ത്യയുടെ നിലപാട്. കിഷന്‍ഗംഗയിലെ വെള്ളം ഉപയോഗിച്ചുള്ള ഝലം നദീതടത്തില്‍ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതിക്കെതിരെ പാക്കിസ്ഥാന്‍ 2010ല്‍ ഹേഗിലെ രാജ്യാന്തര മധ്യസ്ഥ കോടതിയെ സമീപിച്ചുവെങ്കിലും ഇന്ത്യക്ക് അനുകൂലമായിരുന്നു 2013ലെ വിധി.
https://www.facebook.com/Malayalivartha


























