ബാരാമുള്ള സൈനീക ക്യാമ്പ് ആക്രമണം, ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദ സംഘത്തില്‍ പെട്ട രണ്ടു പേരെ തിരിച്ചറിഞ്ഞു

ബാരാമുള്ളയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പിനു നേരെ നടത്തിയ തീവ്രവാദി ആക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ അതിര്‍ത്തി സുരക്ഷ സേനയിലെ കോണ്‍സ്റ്റബിള്‍ നിതിന്‍ കുമാര്‍ കൊല്ലപ്പെട്ടിരുന്നു. കോണ്‍സ്റ്റബിള്‍ പര്‍മീന്ദറിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രക്ഷപ്പെട്ട മറ്റു തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഉറി ആക്രമണത്തിന് തിരിച്ചടിച്ച ഇന്ത്യയില്‍ വീണ്ടും ഭീകരവാദികള്‍ സൈനീക ക്യാമ്പിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഹനീഫ എന്ന ഹിലാല്‍ (23), അലി (22) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
രണ്ട് പേരും ജയ്ഷെ ഇ മുഹമ്മദ് എന്ന തീവ്രവാദി സംഘത്തില്‍പ്പെട്ട പാകിസ്താന്‍ സ്വദേശികളാണ്. രാഷ്ട്രീയ റൈഫിള്‍സ് കാമ്പിനു നേരെ ഞായറാഴ്ച വൈകുന്നേരമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ശ്രീനഗറില്‍ നിന്ന് 54 കി.മീ. അകലെയുള്ള ബാരാമുള്ള പട്ടണത്തിലെ ജബന്‍സ്പോറയിലെ 46 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിനു നേരെ ഞായറാഴ്ച രാത്രി 10.30ഓടെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. രണ്ടു മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നുവെന്നും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും സൈന്യത്തിന്റെ വടക്കന്‍ കമാന്‍ഡന്റ് അറിയിച്ചു. പുലര്‍ച്ചയോടെ സൈനിക നടപടി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























