ലോകം മുഴുവന്‍ കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിടാമെന്നു സൈന്യം , മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്താക്കണെമെങ്കില്‍ നരേന്ദ്ര മോഡി സമ്മതം മൂളണം

യുഎന്‍ അടക്കം ആവശ്യപ്പെട്ടിട്ടും പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയെന്ന് പറയുന്ന സര്‍ജിക്കല്‍ സ്ട്രിക്കിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ ഒരുങ്ങാതെ മോഡി. അതേ സമയം പാക്ക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്ത നടപടിയുടെ വിഡിയോ പുറത്തുവിടുന്നതിനു സൈന്യത്തിന്റെ പച്ചക്കൊടി. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി ഇക്കാര്യങ്ങള്‍ സംസാരിച്ചെന്നു പ്രമുഖ ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. മിന്നലാക്രമണം നടന്നെന്ന റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ കക്ഷികളുടേതുള്‍പ്പെടെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണു വിഡിയോ പുറത്തുവിടുന്നതില്‍ തങ്ങള്‍ക്കു കുഴപ്പമില്ലെന്നു സൈന്യം അറിയിച്ചത്. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫിസാണ്.
ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന വാദം പാക്കിസ്ഥാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത്തരത്തില്‍ രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. ഇത് അവസാനിക്കണമെങ്കില്‍ ആക്രമണം നടത്തിയതിനു തെളിവ് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആവശ്യപ്പെട്ടിരുന്നു.തെളിവു ചോദിച്ചു പ്രതിപക്ഷവും സൈന്യത്തിന്റെ ധീരതയെ ചോദ്യം ചെയ്യരുതെന്നാവശ്യപ്പെട്ടു സര്‍ക്കാരും രംഗത്തെത്തിയതോടെ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്' വിവാദത്തിലേക്ക്. തെളിവുകള്‍ പുറത്തുവിടാത്തതിലൂടെ ലോകത്തിനു മുന്നില്‍ ഇന്ത്യ കള്ളന്മാരായിരിക്കുന്നെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് പറഞ്ഞു. രാജ്യത്തിനെതിരായ പ്രചാരണം അവസാനിക്കണമെങ്കില്‍ ആക്രമണം നടത്തിയതിനു തെളിവ് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയതാല്‍പര്യത്തിനുപരി രാഷ്ട്രീയം പ്രതിഷ്ഠിക്കുകയാണു ബിജെപിയെന്നു മുംബൈ കോണ്‍ഗ്രസ് മേധാവി സഞ്ജയ് നിരുപം കുറ്റപ്പെടുത്തി. ആക്രമണവാര്‍ത്ത വിശ്വസനീയമല്ലെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹവും ആക്രമണത്തിനു തെളിവ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം സേനയുടെ ധീരതയെയാണു ചോദ്യം ചെയ്യുന്നതെന്നായിരുന്നു മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ആരോപണം. കേജ്രിവാള്‍ തെളിവു ചോദിച്ചതു പാക്ക് മാധ്യമങ്ങളില്‍ തലക്കെട്ടായി. ഇന്ത്യന്‍ സൈന്യത്തില്‍ വിശ്വാസമുണ്ടോയെന്നു കേജ്രിവാള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന്റെ വിശ്വാസ്യതയില്‍ സംശയമുള്ളവര്‍ പാക്ക് പൗരത്വം എടുക്കുകയാണു വേണ്ടതെന്നു കേന്ദ്രമന്ത്രി ഉമാഭാരതി പുണെയില്‍ പ്രതികരിച്ചു.
അതെ സമയം പാക് അധീന കശ്മീരില്‍ നടത്തിയ സൈനിക നടപടിയില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ് രംഗത്തെത്തി. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമൂഹം പിന്തുണ നല്‍കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റെയ്സാര്‍ഡ് ഷര്‍നെകി ആവശ്യപ്പെട്ടു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ തീവ്രവാദത്തിനെതിരെ നടത്തുന്ന നീക്കങ്ങള്‍ ആഗോള തലത്തില്‍ അംഗീകരിക്കപ്പെടേണ്ടതും പിന്തുണയ്ക്കേണ്ടതുമാണ്. ഈ ആക്രമണങ്ങള്‍ പാകിസ്താനെതിരെയല്ലെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും നശിപ്പിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്കെതിരെയാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























