Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..


സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..

ഡോക്ടര്‍മാരും നഴ്‌സുമാരും വീട്ടുതടങ്കലില്‍... ജയലളിതയെ ചികിത്സിക്കുന്ന 12 ഡോക്ടര്‍മാരും 22 നഴ്‌സുമാരേയും പുറത്തേക്ക് വിട്ടില്ല

05 OCTOBER 2016 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അത്യന്തം ഗുരുതരമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്റ്റംബര്‍ 22 മുതല്‍ മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട 12 ഡോക്ടര്‍മാരും 22 നഴ്‌സുമാരും ആശുപത്രിയ്ക്ക് പുറത്ത് എത്തിയിട്ടില്ലത്രേ. ആശുപത്രിയ്ക്കു മുന്നില്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ തമ്പടിച്ചിരിക്കേ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം ആശുപത്രി അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

ജയലളിതയുടെ രോഗം സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക വിശദീകരണം ഒന്നുംതന്നെ ലഭ്യമായിട്ടില്ലെങ്കിലും ഭാരം ക്രമാതീതമായി കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചുവെങ്കിലും കൃത്രിമ ഉപകരണങ്ങളുടെ സഹായത്താലാണ് ശ്വസിക്കുന്നത് എന്നും സൂചനയുണ്ട്.

ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. ആശുപത്രിയുടെ രണ്ടാം നിലയിലാണ് ജയലളിത ചികിത്സയിലുള്ളതെന്നാണ് വിവരം. ജയലളിതയുടെ തോഴി ശശികലയ്ക്കും പാര്‍ട്ടി വക്താവ് സരസ്വതിയ്ക്കും മാത്രമാണ് നിലവില്‍ ഇവിടേക്ക് പ്രവേശനമുള്ളത്. ജയലളിതയുടെ വിശ്വസ്തനായ പനീര്‍ശെല്‍വത്തിനു പോലും ആശുപത്രി ഗെയ്റ്റു വരെ മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. 

ജയലളിതയുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക താത്പര്യം പ്രകടിപ്പിക്കുന്നതായി ആശുപത്രി പരിസരത്ത് എത്തിയാല്‍ വ്യക്തമാണ്. കാവേരി വിഷയം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ചികിത്സയിലിരിക്കുന്ന ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഒരു വംശീയ കലാപമായി മാറാന്‍ ഇടയുണ്ടെന്നും ഇത് കണക്കിലെടുത്ത് സുരക്ഷാ സംവിധാനങ്ങളുടെ പൂര്‍ണനിയന്ത്രണം കേന്ദ്രം ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.

കടുത്ത പനിയും നിര്‍ജ്ജലീകരണവും കാരണം സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. കുറച്ചുദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരും. ലണ്ടനില്‍ നിന്നും വിദഗ്ധ ഡോക്ടര്‍ ജയലളിതയെ ചികിത്സിക്കാന്‍ എത്തിയെന്നും ആശുപത്രി അറിയിച്ചു. ഇതേതരത്തില്‍ തന്നെയാണ് എഐഎഡിഎംകെയും പ്രതികരിച്ചത്.

എന്നാല്‍ ആരോഗ്യസ്ഥിതി സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ആശുപത്രി അധികൃതരോ സംസ്ഥാന സര്‍ക്കാരോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ആശുപത്രിയില്‍ ജയലളിത മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നുമാണ് പാര്‍ട്ടി വക്താവിന്റെ വിശദീകരണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പതിവുപോലെ തുടരുന്നുണ്ടെന്നും വക്താവ് അറിയിച്ചിരുന്നു.

ജയലളിതയുടെ രോഗശാന്തിക്കായി സംസ്ഥാനമെങ്ങും പാര്‍ട്ടി അണികള്‍ പൂജകളും ഹോമങ്ങളും നടത്തുകയാണ്. ആശുപത്രി പരിസരത്തും പൂജകള്‍ നടക്കുന്നുണ്ട്. ജനത്തിരക്ക് നിയന്ത്രാണീതതമായപ്പോള്‍ ആശുപത്രിയിലേക്കുള്ള എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രവേശനം പൊലീസ് തടഞ്ഞിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (17 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (23 minutes ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (25 minutes ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (35 minutes ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (37 minutes ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (38 minutes ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (44 minutes ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (51 minutes ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (1 hour ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (1 hour ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (1 hour ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (2 hours ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (2 hours ago)

Malayali Vartha Recommends