പ്രതിദിനം ഒരു കോടി രൂപയുടെ തട്ടിപ്പ്, സഹായത്തിനു യുഎസ് പൗരന്‍മാരും, മുംബൈയില്‍ പിടിയിലായത് അധോലോക തട്ടിപ്പ് സംഘം

യുഎസ് പൗരന്മാരെ ഇരകളാക്കി കോള്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചു നടത്തിയ തട്ടിപ്പ് പുറത്തുവന്നു. മീരാ റോഡിലെ ഏഴു കോള്‍ സെന്ററുകളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്ന് അഞ്ഞൂറോളം ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതിദിനം ഒരു കോടി രൂപയിലേറെ തട്ടിയെടുത്തിരുന്നതായാണു വിവരം. ഇരകളെ തിരഞ്ഞെടുക്കാന്‍ ചില യുഎസ് പൗരന്മാരാണു സഹായിച്ചിരുന്നതെന്നു പൊലീസ് പറയുന്നു.
തുകയുടെ 30% ഇവര്‍ക്കു കമ്മിഷനായി നല്‍കിയിരുന്നു. പൊലീസ് പറയുന്നത്: ബാങ്ക് വായ്പയില്‍ കുടിശികയുള്ള യുഎസ് പൗരന്മാരാണ് കൂടുതലും ചതിക്കിരയായത്. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവില്‍ വീഴ്ചവരുത്തിയവരും തട്ടിപ്പിനിരയായി. യുഎസിലെ ഐആര്‍എസ് (നികുതി വിഭാഗം) ഉദ്യോഗസ്ഥര്‍ ചമഞ്ഞു യുഎസ് പൗരന്‍മാരെ ഫോണ്‍ ചെയ്യുന്ന സംഘം അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിയും.
വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു ഭീഷണിയുമുണ്ടാകും. മിക്ക ഫോണ്‍ കോളുകളും യുഎസിലെ എമര്‍ജന്‍സി നമ്പരായ 911ല്‍നിന്നായിരുന്നതിനാല്‍ പലരും സംശയിച്ചില്ല. പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണു വിളിക്കുന്ന നമ്പരില്‍ ഇങ്ങനെ കൃത്രിമം കാട്ടിയത്. ബാങ്കില്‍നിന്നെന്ന വ്യാജേന വിളിക്കുന്നവര്‍, കുടിശിക വരുത്തിയ തുക തങ്ങള്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha


























