18 വയസ്സുകാരന് 18 സെന്റീമീറ്റര്‍ നീളത്തില്‍ വാല്‍, മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കെടുവില്‍ വാല്‍ നീക്കം ചെയ്തു

18 വയസ്സുള്ള യുവാവിന്റെ ശരീരത്തില്‍ നിന്നും വാല്‍ നീക്കം ചെയ്തു. 18 സെന്റീമീറ്ററായിരുന്നു വാലിന്റെ നീളം. നാഗ്പൂരിലെ സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കെടുവിലാണ് ന്യൂറോ സര്‍ജന്‍മാരുടെ സംഘം ഈ ദൗത്യം പൂര്‍ത്തികരിച്ചത്.
ജനിച്ചപ്പോള്‍ ചെറിയൊരു മുഴപോലെ കാണപ്പെട്ട വാല്‍ പിന്നീട് അസാധാരണമാം വിധം വളരുകയായിരുന്നു. വളര്‍ന്നെങ്ങിലും നാണക്കേടിനെ ഭയന്ന് ആശുപത്രിയിലൊന്നും കാണിച്ചില്ല. ഒടുവില്‍ നേരെ ഇരിക്കാനോ കിടക്കാനോ പറ്റാത്ത അവശസ്ഥയായി. മാത്രമല്ല കടുത്ത വേദനയും അനുഭവപ്പെട്ടു തുടങ്ങി.
കഴിഞ്ഞ ആഴ്ച്ച വേദന അസഹനീയമായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാല്‍ അസാധാരണമാം വിധം വളര്‍ന്നിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് ഇത് നീക്കം ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
ഇത്തരത്തില്‍ വാല്‍ ഉണ്ടാകുന്നത് ന്യൂറോ ഡെവലപ്‌മെന്റ് അബോനോര്‍മാലിറ്റി കൊണ്ടാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരം കേസുകള്‍ വളരെ അപൂര്‍വ്വമാണ്, മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് തങ്ങള്‍ക്ക് അറിയാവുന്നതില്‍ ഏറ്റവും നീളമുള്ള വാലാണിതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























