ജയലളിതയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെട്ട് യുവാവ് ആത്മഹത്യ ചെയ്തു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ മനംനൊന്ത് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകന്‍ ജീവനൊടുക്കി. നാദംപെട്ടി സ്വദേശി പി. പൊന്‍മണിയാണ് (31) ഇന്നലെ ജീവനൊടുക്കിയത്. കരിമരുന്ന് പ്രയോഗം നടത്തുന്ന തൊഴിലാളിയായ പൊന്‍മണി ദിവസങ്ങളായി മാനസിക സംഘര്‍ഷത്തിലായിരുന്നു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാെള ആശുപത്രിയിലെത്തച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ജയലളിതയുടെ അസുഖത്തെക്കുറിച്ചും ചികിത്സാ രീതികളെ കുറിച്ചുമുള്ള റിപ്പോര്‍ട്ടാണ് നല്‍കുക.
ചീഫ് ജസ്റ്റിസ് എസ്.കെ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിയ്ക്കുക. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഒരു വിവരവും പുറത്തുവിടുന്നില്ലെന്ന് കാട്ടി സാമൂഹ്യപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരില്‍ നിന്ന് ജയലളിതയുടെ ആരോഗ്യവിവരം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തേടണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഇക്കാര്യം അംഗീകരിച്ച കോടതി ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ നേരിട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യത കാത്തുസൂക്ഷിയ്ക്കാന്‍ ജയലളിതക്ക് അവകാശമുണ്ടെന്ന തമിഴ്‌നാട് അഭിഭാഷകന്റെ വാദം തള്ളിയാണ് ജസ്റ്റിസ് മഹാദേവന്‍ അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാനസര്‍ക്കാരിനോട് വിശദീകരണം നല്‍കണെന്നാവശ്യപ്പെട്ടത്.
അതേസമയം, ഡല്‍ഹി എയിംസില്‍ നിന്നുള്ള മൂന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ഇപ്പോള്‍ ജയലളിതയെ നിരീക്ഷിക്കുന്നതിനായി ചെന്നൈയില്‍ എത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ ജയലളിതയുടെ ആരോഗ്യനില സംഭന്ധിച്ച് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടില്ല. ജയലളിതയുടെ നില അതീവഗുരുതരമാണെന്ന് ചില പത്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് ആത്മഹത്യയുണ്ടായത്.
https://www.facebook.com/Malayalivartha


























