പാകിസ്ഥാനില്‍ അഭിപ്രായം വ്യത്യാസം; സൈന്യത്തിനും സര്‍ക്കാരിനുമിടയില്‍ പോര്

ഭീകരരെ നേരിടുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനും സേനയ്ക്കും ഇടയിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. ഭീകരഗ്രൂപ്പുകളെ സംരക്ഷിക്കുന്നത് കാരണം രാജ്യാന്തരതലത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുകയാണെന്ന് സര്‍ക്കാര്‍ സൈന്യത്തെ അറിയിച്ചു. പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ക്കെതിരെ ജനങ്ങള്‍ സമരം തുടങ്ങി.
ഭീകരരെ നേരിടുന്ന കാര്യത്തില്‍ പാക് സര്‍ക്കാരിനും കരസേനയ്ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു എന്ന റിപ്പോര്‍ട്ട് പാക് ദിനപത്രമായ ഡോണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നവാസ് ഷെരീഫ് വിളിച്ച യോഗത്തില്‍ സൈനിക ഉദ്യോഗസ്ഥരോട് കടുത്ത ഭാഷയില്‍ വിദേശകാര്യ സെക്രട്ടറി ഐജാസ് അഹമ്മദ് ചൗധുരിയും പഞ്ചാബ് മുഖ്യമന്ത്രി ഷബാസ് ഷരീഫും സംസാരിച്ചു എന്നാണ് സൂചന.
ഇപ്പോള്‍ ചൈന മാത്രമാണ് ഒപ്പമുള്ളതെന്നും അവരും മസൂദ് അഷറിനെ തുടര്‍ന്ന് പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് അറിയിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹഖാനി നെറ്റ് വര്‍ക്ക്, ജയിഷെ മുഹമ്മദ്. ലഷ്‌ക്കര്‍ ഇ തയിബ, ഹഫീസ് സെയിദ് എന്നിര്‍വക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോള്‍ ഐഎസ്‌ഐയും സൈന്യവും ഇടപെടരുത് എന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
എല്ലാ മേഖലകളിലും ഈ സന്ദേശം എത്തിക്കാന്‍ ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ റിസ്വാന്‍ അക്തറിനോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ആക്രമണം നടത്തിയത് പാകിസ്ഥാനി ഭീകരരാണ് എന്ന തെളിവുകള്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് കൈമാറിയിരുന്നു. പഠാന്‍കോട്ട് ആക്രമണത്തില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണം എന്ന സന്ദേശം ഷെരീഫ് സൈന്യത്തിനു നല്‍കി എന്നും ഡോണിന്റെ റിപ്പോര്‍ട്ട് പറയുന്നു.
https://www.facebook.com/Malayalivartha


























