Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ശിവകാശിയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍, ദക്ഷിണേന്ത്യയില്‍ ഭീകരവാദത്തിന് ക്ലാസുകള്‍, ആവശ്യത്തിന് പണം വിദേശത്തു നിന്നും, ഇന്ത്യയില്‍ ഭീകരാക്രമണം നടത്താമെന്ന വാഗ്ദാനവുമായി തിരിച്ചെത്തിയ സുബ്ഹാനി മൊയ്തീന്റെ വെളിപ്പെടുത്തലുകള്‍

07 OCTOBER 2016 10:28 AM IST
മലയാളി വാര്‍ത്ത

തിരുനെല്‍വേലിയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റു ചെയ്ത സുബഹാനി ഹാജ മൊയ്തീന്‍ രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ ദക്ഷിണേന്ത്യയിലെ ശാഖകളെ ബന്ധിപ്പിച്ച പ്രധാന കണ്ണിയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. മൊസൂളിലെ പോര്‍മുഖത്തു സുഹൃത്തുക്കളായ രണ്ട് ഐഎസുകാര്‍ സൈന്യത്തിന്റെ ഷെല്‍ ആക്രമണത്തില്‍ കണ്‍മുന്നില്‍ കരിഞ്ഞുവീഴുന്നതു കണ്ടതോടെ ഭയപ്പെട്ടു ക്യാംപ് വിട്ടുപോന്നതായാണു സുബഹാനിയുടെ വെളിപ്പെടുത്തല്‍. മറ്റ് അഞ്ചു വിദേശികള്‍ക്കൊപ്പം ഐഎസിലെ മേലധികാരികള്‍ തുര്‍ക്കിയിലെ ഇസ്തംബുളില്‍ തന്നെ ഉപേക്ഷിച്ചതായുള്ള ഇയാളുടെ മൊഴിയില്‍ വാസ്തവം ഉണ്ടെന്നു എന്‍ഐഎ വിശ്വസിക്കുന്നില്ല.

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെന്നു ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചാണു 2015 ഏപ്രില്‍ എട്ടിനു സുബഹാനി സന്ദര്‍ശക വീസയില്‍ തുര്‍ക്കിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍നിന്ന് ഇസ്താംബൂളിലേക്കു പോവുകയായിരുന്ന മൊയ്തീന്‍ അവിടെനിന്ന് പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം ഇറാഖിലെത്തി. അവിടെ നിന്നാണ് കൂടുതല്‍ മതപരിശീലനവും ആയുധപരിശീലനവും ലഭിച്ചത്. യാത്രാരേഖകള്‍ ഒന്നുമില്ലാതിരുന്ന സുബ്ഹാനി, ഇസ്താംബൂളിലെ ഇന്ത്യന്‍ എംബസി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. വിനോദസഞ്ചാരിയാണെന്നും പാസ്പോര്‍ട്ട് നഷ്ടപ്പെട്ടെന്നും ഇയാള്‍ എംബസി അധികൃതരെ വിശ്വസിപ്പിച്ചു. തിരികെ തിരുനല്‍വേലിയിലെത്തിയ മൊയ്തീനാണ് കേരളം, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ ഐഎസിന്റെ ശാഖകള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നത്.

ഇന്ത്യയില്‍ ഐസിസ് ശൃംഖല വളര്‍ത്തുമെന്ന് സിറിയയിലെ ഐസിസ് മേധാവികള്‍ക്ക് ഉറപ്പുനല്‍കിയാണ് ഹാജി മൊയ്തീന്‍, അബുമീര്‍ എന്നീ പേരുകാളില്‍ അറിയപ്പെടുന്ന മൊയ്തീന്‍ തിരിച്ചെത്തിയതെന്നു സമ്മതിച്ചു. മടങ്ങിയെത്തിയശേഷം യുവാക്കളെ ഐസിസില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇയാള്‍ ഏര്‍പ്പെട്ടിരുന്നത്.

സമൂഹമാദ്ധ്യമങ്ങള്‍ വഴി ഐസിസിലേക്ക് ആകൃഷ്ടനായ ഇയാള്‍ ഉംറ നിര്‍വഹിക്കാനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍നിന്ന് ഇസ്താംബൂളിലേക്കു പോവുകയായിരുന്നു. അവിടെനിന്ന് പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം ഇറാഖിലെത്തി. അവിടെ മതപരിശീലനവും ആയുധപരിശീലനവും ലഭിച്ചു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒപ്പമാണു ക്ലാസുകളിലും ആയുധപരിശീലനത്തിലും പങ്കെടുത്തത്. അവിടെ താമസവും ഭക്ഷണവും കൂടാതെ മാസം 100 അമേരിക്കന്‍ ഡോളര്‍ വേതനവും ലഭിച്ചു. ഐഎസ് ബന്ധമുള്ള സന്ദേശങ്ങളും പോസ്റ്റുകളും ലേഖനങ്ങളും അപ്‌ലോഡ് ചെയ്തതിന്റെ സാങ്കേതിക വിവരങ്ങള്‍ കൈമാറാന്‍ വാട്‌സ് ആപ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇയാളുടെ രഹസ്യ ബാങ്ക് അക്കൗണ്ടുകളില്‍ വിദേശത്തുനിന്നു പണമെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ തുകയില്‍ നിന്നും വിവിധയിടങ്ങളിലായി ഭീകരാക്രമണം നടത്തുന്നതിനായി തമിഴ്നാട്ടിലെ ശിവകാശിയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ വാങ്ങിയതായും എന്‍ഐഎ കണ്ടെത്തി.

കണ്ണൂരില്‍ യോഗം ചേരുമ്പോള്‍ അറസ്റ്റിലായത് കേരള ശാഖയിലെ അംഗങ്ങളാണ്. ഇവരെ പ്രതികളാക്കി റജിസ്റ്റര്‍ ചെയ്ത കേസിലെ ചിലര്‍ യുഎഇയിലാണെന്ന് എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും തെലങ്കാനയിലുമുള്ള ഐഎസ് ശാഖകളെ ഇപ്പോള്‍ എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ഐസിസില്‍ കേരളത്തില്‍ നിന്ന് ആളെത്തിയതിന് ആദ്യ തെളിവ് ലഭിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക്. കേരളത്തില്‍ നിന്ന് കാണാതായ 21 പേരെ കുറിച്ചുള്ള അന്വേഷണത്തിനും ഇത് തുമ്പാണ്ടാക്കും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നായി എന്‍.ഐ.എ. അറസ്റ്റ് ചെയ്തവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുബ്ഹാനിയെ പിടികൂടിയത്. ഒരു വര്‍ഷത്തിനിടയിലെ ഇയാളുടെ നീക്കങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (18 minutes ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (1 hour ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (1 hour ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (1 hour ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (1 hour ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (1 hour ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (1 hour ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (1 hour ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (1 hour ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (1 hour ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (2 hours ago)

Malayali Vartha Recommends