താരങ്ങള്‍ കളിക്കളത്തില്‍ ഉപേക്ഷിച്ചുപോയ കാലിക്കുപ്പികള്‍ പെറുക്കിയ കോഹ്ലിക്ക് നരേന്ദ്രമോഡിയുടെ അഭിനന്ദനം

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ. പരിശീലനത്തിന് ശേഷം താരങ്ങള്‍ കളിക്കളത്തില്‍ ഉപേക്ഷിച്ചുപോയ കാലിക്കുപ്പികള്‍ പെറുക്കി മാറ്റിയ നടപടിയെയാണ് പ്രശംസിച്ചത്.
താങ്കളുടെ നടപടി താന്‍ ചാനലില്‍ കണ്ടിരുന്നു. ചെറുതെങ്കിലും വളരെ കശ്തമായ നടപടിയാണിതെന്നും എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണെന്നും മോഡി ട്വീറ്റ് ചെയ്തു. മോഡിയുടെ ട്വീറ്റിന് കോഹ്ലിയും മറുപടി നല്‍കി. നമ്മളെല്ലാവരും രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണ്. താങ്കള്‍ നല്‍കിയ പ്രചോദനമാണ് ഇതിനു പിന്നിലെന്നും കോഹ്ലിയും ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലാനം അവസാനിച്ച താരങ്ങള്‍ പരവലിയനിലേക്ക് കയറിപ്പോയി. ഈ സമയം ഗ്രൗണ്ടിലുണ്ടായിരുന്ന കോഹ്ലി അവിടെ ചിതറിക്കിടന്നു കുടിവെള്ള കുപ്പുകള്‍ പെറുക്കി ചവറുവീപ്പയില്‍ നിക്ഷേപിക്കുകയായിരുന്നു.
ഈ സമയം ഗ്രൗണ്ടിന്റെ സംരക്ഷണ ചുമതലയുള്ള അധികൃതര്‍ കോഹ്ലിയെ സമീപിച്ച് ഈ ജോലി തങ്ങള്‍ നിര്‍വഹിച്ചുകൊള്ളാമെന്ന് അറിയിച്ചു. എന്നാല്‍ കളിക്കാര്‍ വലിച്ചെറിഞ്ഞ കുപ്പികളാണിവയെന്നും അത് എടുത്തുനീക്കേണ്ട ചുമതല അവര്‍ക്കുണ്ടെന്നും കോഹ്ലി മറുപടി നല്‍കി.
കോഹ്ലിയുടെ 'സ്വച്ഛ ഭാരത്' നിമിഷങ്ങള്‍ അവിടെയുണ്ടായിരുന്ന മാധ്യമങ്ങള്‍ ഒപ്പിയെടുത്തിരുന്നു. ചാനലുകള്‍ ഈ ദൃശ്യം പുറത്തുവിട്ടത് ശ്രദ്ധയില്‍പെട്ടാണ് മോഡി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്.
https://www.facebook.com/Malayalivartha



























