Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

പാക്കിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്; അക്രമിച്ചാല്‍ ഇനിയും നിയന്ത്രണരേഖ കടന്ന് തിരിച്ചടിക്കും

10 OCTOBER 2016 01:01 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തി വഴി ഭീകരരരെ കടത്തിവിടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനില്‍ ഇനിയും മിന്നല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാരിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1999 ലെ കാര്‍ഗില്‍ യുദ്ധസമയത്തെ നിലപാടില്‍നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്. കാര്‍ഗില്‍ യുദ്ധമാണ് നിയന്ത്രണരേഖ ലംഘിക്കരുതെന്നും ആദരിക്കണമെന്നും പാക്കിസ്ഥാനെ പഠിപ്പിച്ചത്. നിയന്ത്രണരേഖ ലംഘിച്ച് പാക്ക് സൈന്യവും ഭീകരരും ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതാണ് കാര്‍ഗില്‍ യുദ്ധത്തിനു കാരണമായത്. ഒടുവില്‍ നിയന്ത്രണരേഖയ്ക്കു പിന്നിലേക്ക് മാറാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് ഭീകരരെ നിയന്ത്രണരേഖയിലൂടെ കടത്തിവിടുകയാണ്.

പാക്കിസ്ഥാന്റെ നിലപാടില്‍ മാറ്റമില്ലെങ്കില്‍ നിയന്ത്രണരേഖ ലംഘിക്കുന്നത് ശരിയല്ല എന്ന നിലപാട് ഇന്ത്യ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം സെപ്റ്റംബര്‍ 29 ന് നടത്തിയ മിന്നലാക്രമണം ഇതിനുള്ള സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍ ഇനിയും ഇത് തുടര്‍ന്നാല്‍ നിയന്ത്രണരേഖ ലംഘിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാനിലെ പ്രദേശം ഉപയോഗിക്കാന്‍ ഭീകരരെ അനുവദിക്കില്ലെന്ന് 2004 ജനുവരി 6 ന് പാക്ക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞിരുന്നു. എന്നാല്‍ പാക്ക് സൈനികരുടെ സഹായത്തോടെ നിയന്ത്രണരേഖയ്ക്കു സമീപം ഭീകരരുടെ ലോഞ്ച് പാഡുകളുണ്ടെന്നു ഉറപ്പുവരുത്തുന്നതിനാണ് മിന്നലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ആസൂത്രണം ചെയ്തത്. ഇത് പാക്ക് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിക്കുമെന്നും ഇന്ത്യയ്ക്ക് അറിയാമായിരുന്നു.

ഭാവിയിലും ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പാക്കിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയാണ് മിന്നലാക്രമണത്തിലൂടെ ലക്ഷ്യമിട്ടത്. ഇന്ത്യയുടെ ഭാഗത്തുനിന്നും തിരിച്ചടികള്‍ ഉണ്ടാകുമെന്നും അതു അപ്രതീക്ഷിതമായിരിക്കുമെന്നും പാക്കിസ്ഥാന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്. ഉറി ഭീകരാക്രമണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യ ആക്രമണം നടത്തിയേക്കാവുന്ന ചില സ്ഥലങ്ങളും പാക്കിസ്ഥാന്‍ നേരത്തെ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (30 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (43 minutes ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (53 minutes ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (2 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (2 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (2 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (2 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (2 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (2 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (2 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (2 hours ago)

Malayali Vartha Recommends