പാക്കിസ്ഥാനില്‍നിന്നുണ്ടാകുന്ന ഏതാക്രമണത്തെയും നേരിടാന്‍ തയ്യാറാണെന്ന് സൈന്യം

നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം സുസജ്ജരാണെന്നും പാക്കിസ്ഥാനില്‍നിന്നുണ്ടാകുന്ന ഏതാക്രമണത്തെയും നേരിടാന്‍ തയാറാണെന്നും സൈന്യം അറിയിച്ചു. സൈന്യം കനത്ത ജാഗ്രതയിലാണ്. നിയന്ത്രണരേഖ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും നൗഷേറ സെക്ടറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയുടെ മിന്നലാക്രമണത്തിനുശേഷം അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം തുടരവേയാണ് സൈന്യത്തിന്റെ പ്രതികരണം.
നിയന്ത്രണരേഖയിലെ പ്രതിരോധം കുറ്റമറ്റതാണ്. സൈനികരും പൂര്‍ണ സജ്ജരാണ്. ഏതു തിരിച്ചടിയെയും നേരിടാന്‍ 24 മണിക്കൂറും സൈന്യം തയ്യാറാണെന്നും സൈനിക ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യ മിന്നലാക്രമണം നടത്തിയ പാക്ക് അധീന കശ്മീരിലെ ഭീംബേറിന് എതിരെയുള്ള സെക്ടറാണ് നൗഷേര്‍. ഇവിടെ ഒരു സംഘം മാധ്യമപ്രവര്‍ത്തകരെ എത്തിച്ച് സൈന്യം സ്ഥിതിഗതികള്‍ വിവരിച്ചിരുന്നു.
ഇന്ത്യയുടെ മിന്നലാക്രമണത്തിനു തിരിച്ചടി നല്‍കാന്‍ പാക്ക് സൈന്യം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും വെടിനിര്‍ത്തല്‍ ലംഘനവും തുടരുന്നുണ്ട്. അതിനിടെ, ദസറ, മുഹറം ആഷോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകുന്ന സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി.
https://www.facebook.com/Malayalivartha



























