ഇന്ത്യയോട് പ്രതികാരം ചെയ്യാന്‍ മൂന്ന് തീവ്രവാദ സംഘടനകള്‍, പലയിടങ്ങളിലായി 250 ലധികം ഭീകരര്‍ ഒളിച്ചിരിക്കുന്നു

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് മറുപടി നല്‍കാന്‍ തീവ്രവാദ സംഘടനകള്‍ തയാറാവുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇതിനു വേണ്ടി മൂന്ന് തീവ്രവാദ സംഘടനകളിലെ ഭീകരര്‍ സജ്ജമായിരിക്കുകയാണ്.ലഷ്‌ക്കര്‍ ഇ തയ്ബ, ജെയ്ഷ് ഇ മൊഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളാണ് പതിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
മിന്നലാക്രമണത്തിന് മുമ്പ് തന്നെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ 250 ലധികം വരുന്ന ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും വരുന്ന നിര്‍ദേശം കാത്ത് ഇന്ത്യയില്‍ പലയിടങ്ങളിലായി ഒളിച്ചു കഴിയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ വിഭാഗത്തോട് പകരം വീട്ടാന്‍ കാത്ത് അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള നിര്‍ദേശം കാത്ത് ഇവര്‍ ഇരിക്കുക ആണെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുള്ള സൂചനകള്‍. അതേസമയം ജമ്മുവിലും കാശ്മീരിലും അത്തരത്തില്‍ നടക്കുന്ന ഏത് ആക്രമണത്തേയും നേരിടാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ സൈന്യത്തോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.
നുഴഞ്ഞു കയറാനായി മാത്രം 100 ഭീകരര്‍ കാത്തിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സൈനിക കേന്ദ്രങ്ങളിലും മറ്റ് സുരക്ഷാ വിഭാഗത്തിന് നേരെയും ആക്രമണം നടത്തിയ 40 ലധികം ഭീകരരെ കഴിഞ്ഞ ഒരു മാസം തന്നെ സുരക്ഷാ വിഭാഗം കൊന്നൊടുക്കിക്കഴിഞ്ഞു. ഉറി സൈനിക ക്യാമ്പ് ആക്രമണത്തിന് ശേഷം ബാരാമുള്ള പാമ്പോര്‍, ഹന്ദ്വാര എന്നിവിടങ്ങളിലായി അനേകം തവണ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ലഷ്‌ക്കര്‍ ഇ തൊയ്ബക്കാണ് ഇക്കാര്യത്തില്‍ കാര്യമായ നഷ്ടമുണ്ടായത്. കൊല്ലപ്പെട്ട 20 ലധികം പേരും ഇവിടെ നിന്നുള്ളവരായിരുന്നു.
https://www.facebook.com/Malayalivartha



























