1999-ല്‍ പാകിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നതായും വാജ്‌പേയ് അത് തടഞ്ഞതായും മുന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍

കാര്‍ഗില്‍ യുദ്ധസമയത്ത് നിയന്ത്രണരേഖ കടക്കാന്‍ ഇന്ത്യന്‍ സൈന്യം തയാറായിരുന്നെന്നും അതു തടഞ്ഞത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയാണെന്നും വെളിപ്പെടുത്തല്‍. പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കും മുമ്പാണ് മുന്‍ സൈനിക മേധാവി വി.പി.മാലിക്കിന്റെ പുതിയ വെളിപ്പെടുത്തല്‍.
രാജ്യാന്തര സമ്മര്‍ദ്ദത്തെത്തുടര്‍ന്നും പൊതുതിരഞ്ഞെടുപ്പ് അടുത്തുവന്നതും മൂലമാണ് സൈന്യം നിയന്ത്രണരേഖ കടക്കുന്നതിനെ സര്‍ക്കാര്‍ തടഞ്ഞത്. പാക്കിസ്ഥാനെ വെറുതെ വിടാനുള്ള വാജ്‌പേയിയുടെ തീരുമാനം എനിക്ക് ശരിയായി തോന്നിയില്ല. അദ്ദേഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ഒരു ദിവസം മൂന്നുതവണ കൂടിക്കാഴ്ച നടത്തിയതായും മാലിക് പറഞ്ഞു.
അഹമ്മദാബാദില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മാലിക് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 1999 ജൂണ്‍ രണ്ടിനാണ് സേനയോട് നിയന്ത്രണരേഖ കടക്കരുതെന്ന് വാജ്‌പേയ് നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ നിയന്ത്രണരേഖ കടക്കരുതെന്നാണ് സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും എന്നാല്‍ നാളെത്തെ കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര ഇക്കാര്യത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പിന്നീട് ആലോചിച്ചപ്പോള്‍ വാജ്‌പേയിയുടെ തീരുമാനം ശരിയായിരുന്നെന്ന് തനിക്ക് തോന്നിയതായി അദ്ദേഹം പറഞ്ഞു.
മിന്നലാക്രമണത്തെക്കുറിച്ച് ബിജെപിയും പ്രതിക്ഷ പാര്‍ട്ടികളും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന വാഗ്!വാദത്തെക്കുറിച്ചും മാലിക് പരാമര്‍ശിച്ചു. ദേശീയ സുരക്ഷയെക്കുറിച്ച് അറിയാത്ത രാഷ്ട്രീയക്കാര്‍ അതിനെക്കുറിച്ച് സംസാരിക്കരുത്. ഈ വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുകയാണ് വേണ്ടത്. മിന്നലാക്രമണത്തിനുശേഷവും പാക്കിസ്ഥാന് മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല. അവരുടെ ഏതാക്രമണത്തെയും നേരിടാന്‍ തയാറായിരിക്കണം. പാക്കിസ്ഥാന് കൂടുതല്‍ തിരിച്ചടികള്‍ നല്‍കാനും തയാറായിരിക്കണം.
പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നത് നിര്‍ത്തണമെന്നു ഇനിയും ഇന്ത്യ രാജ്യാന്തര സമൂഹത്തോട് അപേക്ഷിക്കേണ്ടതില്ല. ഇനിയും പാക്കിസ്ഥാന്‍ ഇതു തുടര്‍ന്നാല്‍ ഇന്ത്യ യുദ്ധത്തിന്റെ വഴിക്കു പോകുമെന്നാണ് അവരോട് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























