ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയെത്തിയ ക്ഷയ രോഗിയായ 18 കാരനെ മരുന്ന് നല്‍കി കൊല്ലാന്‍ സീനിയര്‍ ഡോക്ടറുടെ നിര്‍ദ്ദേശം, രോഗി മരിച്ചു, അവയവകച്ചവടത്തിനുള്ള ഗൂഡനീക്കമാണോയെന്ന് സംശയം

എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും മനുഷ്യനില്‍ ജീവന്റെ ഒരു തുടിപ്പെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവനെ മരണത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ തയാറാവാത്തവരാണ് ഡോക്ടര്‍മാര്‍. അതുകൊണ്ടാണ് പലപ്പോഴും ദൈവത്തിന്റെ മാലാഖമാര്‍ എന്ന പരിവേഷം നമ്മള്‍ അവര്‍ക്കു നല്‍കുന്നത്. എന്നാല്‍ ആഗ്ര എസ്.എന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്ത കേട്ടാല്‍ ആരും ഞെട്ടിപ്പോകും. അത്രയ്ക്ക് ക്രൂരതയാണ് ഈ ഡോക്ടര്‍ രോഗിയോട് ചെയ്തിരിക്കുന്നത്.
ഇവിടെ ചികിത്സ തേടിയെത്തിയ ക്ഷയ രോഗിയെ മരുന്ന് നല്‍കി കൊല്ലാന്‍ സീനിയര്‍ ഡോക്ടര്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നിര്‍ദേശം നല്‍കിയ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മുകേഷ് പ്രജാപതി എന്ന 18 കാരനാണ് ഡോക്ടറിന്റെ ക്രൂരതയ്ക്കിരയായി മരണത്തിനു കീഴടങ്ങിയത്. രക്തസ്രാവമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുകേഷ് അന്നേ ദിവസം തന്നെ മരണത്തിനു കീഴടങ്ങുകയായിരുന്നു . അള്‍സറിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടായാണ് മുകേഷ് പ്രജാപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അമിതമായ വയറുവേദനയും രക്തസ്രാവവും ഉണ്ടായിരുന്നു. സീനിയര്‍ ഡോക്ടറായ സ്വേതങ് പ്രകാശിനെ രോഗിയുടെ പിതാവ് തീക്കം പ്രജാപതി ഫോണില്‍ വിളിക്കുകയും മകന്റെ അവസ്ഥ അറിയിക്കുകയും ചെയ്തു.
ഡോക്ടര്‍ പ്രകാശ് ജൂനിയര്‍ ഡോക്ടറായ അഭിഷേകിന് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഡോക്ടര്‍ സംസാരിച്ച കാര്യങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് അറിയുന്നില്ലായിരുന്നു. റിക്കോര്‍ഡിംഗ് ഓണായി കിടന്നതായിരുന്നു ഈ ഫോണില്‍ . അത് ഡോക്റ്റര്‍ക്ക് തിരിച്ചടിയായി . സീനിയര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം രോഗിയെ അഡ്മിറ്റ് ചെയ്യുകയും രക്തം എത്രയും വേഗം സംഘടിപ്പിക്കാന്‍ വീട്ടുക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. രോഗിയുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ബന്ധുക്കളെ ബോധിപ്പിക്കാനായിരുന്നു രക്തം സംഘടിപ്പിക്കാന്‍ ആവശ്യപെട്ടതത്രേ .അതുപ്രകാരം രാത്രിയില്‍ രക്തം സംഘടപ്പിക്കാന്‍ വീട്ടുക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് മുകേഷ് മരിച്ചെന്ന് ഡോക്ടര്‍ അറിയിച്ചത്. മകന്റെ മരണ ശേഷമാണ് ഫോണിലെ റെക്കോര്‍ഡിംഗ് കേള്‍ക്കുന്നത്. രോഗിയെ എത്രയും വേഗം അഡ്മിറ്റ് ചെയ്യാനും, മരുന്ന് മാറ്റി നല്‍കി കൊല്ലാനും സീനിയര്‍ ഡോക്ടര്‍ ഫോണിലൂടെ നിര്‍ദേശം നല്‍കുകയായിരുന്നു. വീട്ടുകാരോട് രക്തം അത്യാവശ്യമാണെന്ന് അറിയിക്കാനും ഡോക്ടര്‍ പറഞ്ഞിരുന്നു. സീനിയര്‍ ഡോക്ടറുടെ നിര്‍ദേശം ഡോക്ടര്‍ അഭിഷേക് അനുസരിക്കുകയായിരുന്നു.
മരുന്ന് മാറ്റി കുത്തിവെച്ചാണ് രോഗി മരിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണിലെ റെക്കോര്‍ഡ് വോയ്‌സ് പ്രകാരം എംഎം ഗേറ്റ് പോലീസ് സ്‌റ്റേഷനില്‍ കുടുംബം പരാതി നല്‍കി. സംഭവത്തെ കുറിച്ച് മെഡിക്കല്‍ ഡിപാര്‍ട്ട്‌മെന്റും അന്വേഷിച്ച് വരികയാണ് . എന്തുകൊണ്ടാണ് ഡോക്റ്റര്‍ ഇത്തരത്തില്‍ പെരുമാറിയതെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ് . അവയവ കച്ചവടത്തിനുള്ള ഗൂഡനീക്കമായിരുന്നോ ഇതിനുപിന്നിലെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha



























