തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ യാത്രക്കാരന്‍ വെടിയേറ്റ് മരിച്ചു; പരിഭ്രാന്തിക്കിടയില്‍ തോക്കുധാരികള്‍ ഓടി രക്ഷപ്പെട്ടു

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ യാത്രക്കാരന്‍ വെടിയേറ്റു മരിച്ചു. പരിഭ്രാന്തി പരക്കുന്നതിനിടയില്‍ തോക്കുധാരികളായ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മഥുരൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സത്തൂരിലാണ് വെടിവെപ്പ് നടന്നത്. അക്രമികളുടെ വെടിയേറ്റ് മരിച്ചത് കറുപ്പസ്വാമി എന്ന് പേരുള്ള ആളാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
രാവിലെയാണ് സത്തൂരില്‍ അക്രമ സംഭവം നടന്നത്. കൊല്ലപ്പെട്ട കറുപ്പസ്വാമിക്കൊപ്പമാണ് അക്രമികള്‍ ബസില്‍ കയറിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കറുപ്പസ്വാമിക്കൊപ്പം കോവല്‍പ്പട്ടിയില്‍ നിന്നാണ് അക്രമികള്‍ ബസില്‍ കയറിയതെന്ന് പൊലീസ് സംശയിക്കുന്നു.
ബസ് യാത്ര തുടങ്ങി 25 കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് അക്രമികള്‍ കറുപ്പസ്വാമിക്ക് നേര്‍ക്ക് നിറയൊഴിച്ചത്. സത്തൂരില്‍ വെച്ച് ബസില്‍ വെടിയൊച്ച കേട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി. ബസ് നിര്‍ത്തിയതോടെ അക്രമികള്‍ തോക്കുമായി ഓടി രക്ഷപ്പെട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























