ഇരുപത്കാരനായ ദളിത് യുവാവിനെ ഗുണ്ടാസംഘം മര്‍ദിച്ചു കൊന്നു

ഗുര്‍ദാസപൂരില്‍ ഇരുപത്കാരനായ ദളിത് യുവാവിനെ ഗുണ്ടാസംഘം മര്‍ദിച്ചു കൊന്നു. അനധികൃത മദ്യവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന സുഖ്‌ചെയ്ന്‍ സിംഗ് എന്ന ദളിത് യുവാവിനെയാണ് മര്‍ദിച്ച് കൊന്നത്. ഇതിന് ശേഷം യുവാവിന്റെ കാല്‍ മുറിച്ചുമാറ്റി. ഇത് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ആറുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
സുഖ്‌ചെയ്‌നിന്റെ കൊലപാതകത്തില്‍ അകാലിദള്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കൊലപാതകത്തില്‍ പങ്കുള്ള ഒരാള്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലുമായി ബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha



























