Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

അപ്പോളോ ആശുപത്രിയില്‍ എന്താണ് നടക്കുന്നതെന്ന് ലോകം, ഒ.പനീര്‍ശെല്‍വം ജയലളിതയുടെ പിന്‍ഗാമിയോ? അമ്മ വെന്റിലേറ്ററില്‍ ജീവന്മരണപ്പോരാട്ടത്തിലാണെന്ന് സൂചന

13 OCTOBER 2016 10:51 AM IST
മലയാളി വാര്‍ത്ത

അപ്പോളോ ആശുപത്രിയില്‍ എന്താണ് നടക്കുന്നതെന്ന് ഉറ്റ് നോക്കുകയാണ് ലോകം. വെറും പനിയും ജലദോഷവവുമായി ചെന്ന തമിഴാനാട് മുഖ്യമന്ത്രി ജയലളിതയെ ഒരുമാസമായിട്ടും ആരെയും കാണിക്കാതെ ഒരുവിവരവും പുറത്ത് വിടാതെ എന്ത് ചികിത്സയാണ് നല്‍കുന്നതെന്നാണ് പൊതുവേ ഉയരുന്ന ചോദ്യം. ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആദ്യം പുറത്ത് വിട്ടത് ബിജെപി നേതാവ് സുബ്രമണ്യ സ്വാമിയാണ്. ഇതിനെതിരെ ജയലളിത സ്വാമിക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. 
എന്നാല്‍ ഇപ്പോള്‍ ജയലളിതയുടെ അവസ്ഥ വളരെ മോശമെന്നാണ് റിപ്പോര്‍ട്ട്. അപ്പോളോ ആശുപത്രിയില്‍നിന്ന് പുഖത്തുവരുന്ന ഓരോ മെഡിക്കല്‍ ബുള്ളറ്റിനും അവര്‍ സുഖം പ്രാപിക്കുന്നു എന്നു പറയുമ്പോഴും അതു വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് തമിഴനാട് ജനങ്ങള്‍. ആദ്യം മുതല്‍ക്കെ പുറത്തുവരുന്ന മെഡിക്കല്‍ ബുള്ളറ്റിനുകള്‍ നുണ മാത്രമാണ് പ്രചരിപ്പിക്കുന്നത്. സെപ്തംബര്‍ 23ന് പുറത്തിറക്കിയ ബുള്ളറ്റിനില് പനിയും നിര്‍ജലീകരണവുമായിരുന്നു കാരണങ്ങള്‍. ജയലളിത സാധാരണ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഒരു കുഴപ്പവുമില്ലെന്നും ആശുപത്രി അതികൃതര്‍ വ്യക്തമാക്കിയിരുന്നു. ഒരുമാസം പിന്നിട്ടിട്ടും ആ പനി വിട്ടുപോയില്ലേ എന്നാണ് സാധാരണ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

സെപ്തംബര്‍ 22 മുതല്‍ ആശുപത്രിയില്‍ കഴിയുന്ന ജയലളിത ഇനി തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞുവരുകയാണ്. ഇതിന്റെ ഫലമെന്നോണമാണ് തമിഴ്‌നാടിന്റെ ഭരണം താല്‍ക്കാലികമായി ഒ.പനീര്‍ശെല്‍വത്തെ ഏല്‍പ്പിച്ചത്. ജയലളിത കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ പനീര്‍ശെല്‍വമാണ് നോക്കുന്നത്. ഭരണമാറ്റമല്ലെന്ന് എ.ഐ.എ.ഡി.എം.കെ തറപ്പിച്ചുപറയുമ്പോഴും, ആരും അത് വിശ്വസിക്കുന്നില്ല.
അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിലാണ് ജയലളിതയെന്നാണ് സൂചന. ജയലളിതയെ കാണാനോ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാനോ ആരെയും അനുവദിക്കുന്നില്ല. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമടക്കമുള്ളവര്‍ ആശുപത്രിയിലെത്തി മടങ്ങി. ജയലളിതയുടെ ആരോഗ്യം ഔദ്യോഗിക രഹസ്യമാണോ എന്നുപോലും ഡി.എം.കെ. അദ്ധ്യക്ഷന്‍ കരുണാനിധിക്ക് ചോദിക്കേണ്ടിവന്നു. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്‌നാട്ടില്‍ വന്‍തോതിലുള്ള പ്രത്യാഘാതങ്ങളുണ്ടായേക്കുമെന്ന ആശങ്കയാണ് യാഥാര്‍ഥ്യം പുറത്തുവിടാതിരിക്കുന്നതിന് പിന്നിലെന്ന് കരുതുന്നവരേറെയാണ്. പക്ഷേ, ഒരാളുടെ ആരോഗ്യനില എത്രനാള്‍ മൂടിവെക്കാനാകും എന്നാണ് മറുചോദ്യം. കേരളത്തില്‍ നിന്നും ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ജയലളിതയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (1 hour ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (2 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (2 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (2 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (3 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (3 hours ago)

Malayali Vartha Recommends