ജയില്‍ ജീവനക്കാര്‍ക്കായി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത് കൊലക്കേസ് പ്രതി

ഒടുക്കത്തെ ബുദ്ധിയാണെങ്കിലും തലേവര ശരിയല്ലാതെ പോയി. ജയില്‍ ജീവനക്കാര്‍ക്കായി സോഫ്റ്റ്‌വെയര്‍ ഡവലപ്പ് ചെയ്തത് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരന്‍. ഗുഡ്ഗാവിലെ ഭോണ്ഡ്‌സി ജയിലിലാണ് സംഭവം. ജയില്‍ ജീവനക്കാരുടെ ഷിഫ്റ്റും അവധിയും മറ്റും ട്രാക്ക് ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് രോഹിത് പഗാരെ എന്ന കൊലക്കേസ് പ്രതിയാണ് വികസിപ്പിച്ചത്.
ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് പഗാരെ. സ്റ്റാഫ് ട്രാക്കിംഗ് ആന്‍ഡ് അക്കൗണ്ടബിലിറ്റി മാനേജ്‌മെന്റ് പ്രോഗ്രാം (സ്റ്റാംപ്) എന്നാണ് സോഫ്റ്റ്‌വെയറിന്റെ പേര്. ഭോണ്ഡ്‌സി ജയിലിലെ ഇരുനൂറ് ജീവനക്കാരുടെ വിവരങ്ങള്‍ ഇനി സ്റ്റാംപ് വഴിയാകും നിയന്ത്രിക്കുന്നത്. ജീവനക്കാരുടെ ഡ്യൂട്ടി റിപ്പോര്‍ട്ടും ലൊക്കേഷനും സ്റ്റാംപില്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. വൈകി എത്തുന്നവരെയും നേരത്തെ പോകുന്നവരെയും സോഫ്റ്റ്‌വെയര്‍ പിടികൂടും.
നാല് മാസം സമയമെടുത്താണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചതെന്ന് 36കാരനായ പഗാരെ പറഞ്ഞു. ദിവസേന 89 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വന്നു സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാന്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് പഗാരെ. സോഫ്റ്റ്‌വെയര്‍ മേഖലയിലെ പരിമിതമായ അറിവ് ഉപയോഗിച്ചാണ് പഗാരെ സ്റ്റാംപ് വികസിപ്പിച്ചത്.
https://www.facebook.com/Malayalivartha



























