പുതിയ രണ്ടു മിത്രത്തെക്കാള്‍ നല്ലത് പഴയൊരു മിത്രമെന്ന് നരേന്ദ്ര മോദി, ഇന്ത്യയും റഷ്യയും 16 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മോദിയുടെ പ്രസ്ഥാവന. ഇരുവരും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച പുരോഗമിക്കുകയാണ്. ഗോവയില്‍ അരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരു നേതാക്കളും തമ്മില്‍ സംയുക്ത സംഭാഷണം നടക്കുന്നത്. പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം,തുടങ്ങി 16 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
കൂടിക്കാഴ്ചയോടെ ഇന്ത്യറഷ്യ ബന്ധം കൂടുതല്‍ ശക്തപ്പെട്ടുവെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ കര്‍ശന നിലപാടുകളാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ളത്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും മോദി അറിയിച്ചു.
പ്രതിരോധ മേഖലയില്‍ ആയുധങ്ങള്‍ കൈമാറാനുള്ള 39,000 കോടിയുടെ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. വ്യോമ പ്രതിരോധ മേഖലയില്‍ റഷ്യയുടെ ഏറ്റവും പുതിയ പ്രതിരോധ സംവിധാനമായ എസ്400 ട്രയംഫ് ഇന്ത്യക്ക് കൈമാറുന്നതടക്കമുള്ളതാണ് കരാര്‍. കൂടംകുളം ആണവ പദ്ധതിയുടെ 3,4 യൂണിറ്റുകള്‍ക്ക് അടിത്തറയിടുന്നതിനും യോഗത്തില്‍ ധാരണയായി.
രണ്ടു ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിയ്ക്കാണ് ഗോവയില്‍ ഇന്ന് തുടക്കമാകുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സിന്റെ എട്ടാമത്തെ ഉച്ചകോടിയാണ് ഇത്. ഭീകരതയ്‌ക്കെതിരായ പോരാട്ടവും, ബ്രിക്‌സ് രാജ്യങ്ങളുമായുള്ള വാണിജ്യവ്യാപാര ബന്ധം മെച്ചപ്പെടുത്തലുമാകും മുഖ്യ അജണ്ട.
https://www.facebook.com/Malayalivartha



























