Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ജയലളിതയുടെ ആരോഗ്യനില: അപ്പോളോ ആശുപത്രി അധികൃതര്‍ നാലുദിവസമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നില്ല

16 OCTOBER 2016 09:53 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അപ്പോളോ ആശുപത്രി അധികൃതര്‍ നാലുദിവസമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നില്ല. കൃത്യമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാത്തത് അണ്ണാ ഡി.എം.കെയുടെ സമ്മര്‍ദം മൂലമാണെന്ന് മുമ്പുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ചികിത്സകള്‍ക്കായി കുറച്ചുനാളുകള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് വ്യക്തമാക്കിയതിന് ശേഷം ഒരു പ്രാവശ്യം മാത്രമാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കാത്ത ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യമേഖലയില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ എത്തിക്‌സ് ബന്ധപ്പെട്ടവര്‍ പാലിക്കുന്നില്‌ളെന്നാണ് ആരോപണം. ലണ്ടനില്‍ നിന്നത്തെിയ വിദഗ്ധനും എയിംസ് ഡോക്ടര്‍മാരും കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ചികിത്സകള്‍ പുരോഗമിക്കുകയാണ്. 

ജയലളിത വഹിച്ചിരുന്ന വകുപ്പുകളുടെ ചുമതല ധനമന്ത്രി ഒ. പന്നീര്‍സെല്‍വം ഏറ്റെടുത്തു. മറ്റ് മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥരുടെ വകുപ്പുതല യോഗം വിളിച്ച് ഭരണചക്രം സ്തംഭിക്കാന്‍ പാടില്‌ളെന്ന് പ്രത്യേക നിര്‍ദേശം നല്‍കുന്നുണ്ട്. ജയലളിതയുടെ നിര്‍ദേശപ്രകാരം തങ്ങള്‍ ജോലിയില്‍ വ്യാപൃതരാണെന്ന് മന്ത്രിമാര്‍ പറഞ്ഞു. അതിനിടെ, ജയലളിതയുടെ ആരോഗ്യനിലയില്‍ അഭ്യൂഹം പരത്തിയതിന് ഒരാള്‍ക്കൂടി അറസ്റ്റിലായി. തൂത്തുക്കുടി പുതുക്കോട്ടൈ മണപ്പാട് ക്രിസ്ത്യന്‍ പള്ളിയിലെ പുരോഹിതനായ അന്തോണി യേശുദാസ് ആണ് അറസ്റ്റിലായത്. ഫേസ്ബുക് പേജിലെ കുറിപ്പിന്റെ പേരിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ഈ വിഷയത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഏഴു പേര്‍ ഇതുവരെ അറസ്റ്റിലായി. അഭ്യൂഹം പരത്തിയെന്നാരോപിച്ച് വ്യാപകമായ കേസും അറസ്റ്റും ഉണ്ടാകുന്നതിനെതിരെ പ്രതിപക്ഷം രംഗത്തത്തെി. 

കള്ളക്കേസുകള്‍ ചുമത്തി തങ്ങളുടെ അണികളെ അറസ്റ്റ് ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് ഡി.എം.കെ നേതൃത്വം പരാതി നല്‍കി. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ ജനങ്ങളുടെ ആശങ്കയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് പാട്ടാളി മക്കള്‍ കക്ഷി സ്ഥാപകന്‍ ഡോ. പി.എം. രാമദാസ് ചൂണ്ടിക്കാട്ടി. ജയലളിതയുടെ ആരോഗ്യനില കൃത്യമായി വെളിപ്പെടുത്തിയാല്‍ അഭ്യൂഹ പ്രചാരണത്തിന് സാധ്യതയില്‌ളെന്ന് പൊതുവെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിരം ഗവര്‍ണറെ നിയമിക്കാന്‍ കേന്ദ്രം ആലോചന തുടങ്ങിയതായി വിവരമുണ്ട്. മഹാരാഷ്ട്ര ഗവര്‍ണറായ സി. വിദ്യാസാഗര്‍ റാവുവാണ് തമിഴ്‌നാടിന്റെ അധിക ചുമതല വഹിക്കുന്നത്. ഇദ്ദേഹം ആഴ്ചകളായി ചെന്നൈയില്‍ തങ്ങുകയാണ്. 

തമിഴ്‌നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മുഴുസമയ ഗവര്‍ണറുടെ ആവശ്യം ബന്ധപ്പെട്ടവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അണ്ണാ ഡി.എം.കെക്ക് കൂടി താല്‍പര്യമുള്ളയാളെ ആയിരിക്കും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുക. ദക്ഷിണേന്ത്യയിലുള്ള ഒരാളെ തമിഴ്‌നാട് ഗവര്‍ണറായി നിയമിക്കണമെന്ന് വി.സി.കെ അധ്യക്ഷന്‍ തിരുമാളവന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാടിന്റെ രാഷ്ട്രീയ അവസ്ഥ ദക്ഷിണേന്ത്യക്കാരനാകും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുക എന്ന് തിരുമാളവന്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (1 hour ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (2 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (2 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (2 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (3 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (3 hours ago)

Malayali Vartha Recommends