മദ്യപിച്ച് യാത്രക്കാരിയുടെ ബാഗില്‍ മൂത്രമൊഴിച്ച വ്യാപാരി അറസ്റ്റില്‍

യാത്രക്കാരിയുടെ ബാഗില്‍ മൂത്രമൊഴിച്ച വ്യാപാരി അറസ്റ്റില്‍. മദ്യപിച്ച് യാത്രക്കാരിയുടെ ബാഗില്‍ മൂത്രമൊഴിച്ച പ്രഭാകര്‍ ഡോറയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിയുടെ ഇന്‍ഡിഗോ വിമാനത്തില്‍ ചെന്നൈയിലേക്ക് പോകാന്‍ എത്തിയപ്പോഴായിരുന്നു നാണക്കേടുണ്ടാക്കിയ ഈ സംഭവം.
രാത്രിയുടെ 11 മണിയുടെ വിമാനത്തിന്റെ അറിയിപ്പ് വന്നതോടെ യാത്രക്കാര്‍ക്കൊപ്പം ചേര്‍ന്ന ഇയാള്‍ പരസ്യമായി ബാഗിന് മുകളിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ബാഗിന്റെ ഉടമയായ സ്ത്രീ എയര്‍പോര്‍ട്ട് മാനേജരുടെ റൂമിലെത്തി പരാതി നല്‍കുകയായിരുന്നു. സ്ത്രീയുടെ പരാതിയില്‍ ഡോറയെ എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിന് കൈമാറുകയായിരുന്നു. രാത്രി ജയിലില്‍ കഴിഞ്ഞ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം വെള്ളിയാഴ്ച രാവിലെ ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha



























