ഒളിച്ചോടി വിവാഹം കഴിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്ക്ക് വീട്ടുക്കാര്‍ നല്‍കിയ ശിക്ഷ

വാറങ്കലില്‍ ഒളിച്ചോടി വിവാഹം കഴിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്ക്ക് വീട്ടുക്കാര്‍ നല്‍കിയ ശിക്ഷ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇരുപത്തിരണ്ടുകാരനായ അനിലും പതിനെട്ടുകാരിയായ മോണിക്കയുമാണ് വിവാഹം കഴിയ്ക്കാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയത്. താലിക്കെട്ടാന്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തി വരന്റെ തല വെട്ടിയരിയുകയായിരുന്നു. പെണ്‍കുട്ടിയുടെ കണ്‍മുന്നില്‍ വെച്ചാണ് കൊലപാതകം നടത്തിയത്.
ഒരു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ക്കുകയും മാറ്റി താമസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനു മുന്‍പും ഇവര്‍ ഒളിച്ചോടാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് അറസ്റ്റ് ചെയ്ത് മാതാപിതാക്കളെ ഏല്‍പ്പിച്ചു.
വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ഇവര്‍ തമ്മില്‍ ബന്ധം തുടര്‍ന്ന് പോന്നു. പിന്നീടാണ് 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ ക്ഷേത്രത്തില്‍ എത്തി വിവാഹം കഴിയ്ക്കാന്‍ ശ്രമിച്ചത്. കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























