നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന യുവാവ് അറസ്റ്റില്‍; നായയെ ചത്തനിലയില്‍ കണ്ടെത്തിയത് കുറ്റിക്കാട്ടില്‍

യുവാവിന്റെ ക്രൂരപരാക്രമം.ഹൈദരാബാദില്‍ നായയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊന്ന യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് ശാസ്ത്രിപുരത്ത് നിന്നാണ് അസ്‌ലാം ഖാന്‍ എന്ന 22കാരനെ അറസ്റ്റ് ചെയ്തത്.
ദില്ലി സ്വദേശിയായ ഇയാള്‍ രണ്ടു ദിവസം മുന്‍പാണ് ശാസ്ത്രിപുരത്ത് എത്തിയത്. പ്രദേശത്തെ കുറ്റിക്കാട്ടില്‍ ഇയാളെ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് ചത്തനിലയില്‍ നായയെ കണ്ടെത്തിയത്. പീഡനത്തിന് ശേഷമാണ് നായ ചത്തതെന്നാണ് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സമീപവാസികളുടെ പരാതിയില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.
വിഷയം പരിശോധിച്ച് വരുകയാണെന്നും പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ പറഞ്ഞു. മനുഷ്യന്റെ മാനസികനില ഇത്തരത്തില്‍ നീങ്ങുന്നതിനെ ഭയക്കണമെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























