ആകാശയാത്രയിലെ സുരക്ഷാ വീഴ്ചയ്ക്ക് ഇനി ഒരു കോടി വരെ പിഴ നല്‍കാനൊരുങ്ങി ഡി.ജി.സി.എ

ആകാശ യാത്രയിലെ സുരക്ഷാ പിഴവുകള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഡയറക്‌ട്രേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). ആകാശയാത്രയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പൈലറ്റുമാര്‍ക്കും എയര്‍ലൈന്‍ കമ്പനികള്‍ക്കും ഒരു കോടി രൂപ വരെ പിഴ ചുമത്താനാണ് നീക്കം.
നിലവില്‍ സുരക്ഷാ വീഴ്ചയ്ക്ക് പൈലറ്റുമാരെ ഡീബാര്‍ ചെയ്യുക, സസ്‌പെന്‍ഡ് ചെയ്യുക തുടങ്ങിയ ശിക്ഷകളാണ് നിലവിലുള്ളത്. എയര്‍ലൈന്‍ കമ്പനികളുടെ യാത്രാ അനുമതി റദ്ദാക്കുകയും ചെയ്യാറുണ്ട്.
ഈ ശിക്ഷകള്‍ കടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പിഴ ശിക്ഷ ചുമത്താന്‍ ആലോചിക്കുന്നത്. പിഴ ശിക്ഷ ചുമത്താനുള്ള ആലോചന സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍ ചൗധരി സ്ഥിരീകരിച്ചു. 1934ലെ എയര്‍ക്രാഫ്റ്റ് ആക്റ്റ് ഭേദഗതി ചെയ്തു കൊണ്ടാകും പിഴ ശിക്ഷ ചുമത്താനുള്ള നിര്‍ദ്ദേശം നടപ്പിലാക്കുക.
https://www.facebook.com/Malayalivartha



























