Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

നോട്ടെണ്ണാന്‍ വേഗതയില്ലെന്ന് പറഞ്ഞ് ആ സ്ത്രീയെ പരിഹസിക്കരുത്; അവരുടെ അതിജീവനത്തിന്റെ കഥയറിഞ്ഞാല്‍ നിങ്ങള്‍ സല്യൂട്ട് ചെയ്യും

01 NOVEMBER 2016 04:26 PM IST
മലയാളി വാര്‍ത്ത

സത്യത്തിന്റെ മുഖം പലപ്പോഴും വളരെ ക്രൂരമാണ്. അതെന്നും അങ്ങനെതന്നെയാണ്. 'ലോകത്ത് ഏറ്റവും വേഗതയേറിയ കാഷ്യര്‍' എന്ന തലക്കെട്ടോടെ ഒച്ചിഴയുന്ന വേഗത്തില്‍ ബാങ്കില്‍ പണം എണ്ണുന്ന സ്ത്രീയെ കണ്ട് തലതല്ലി ചിരിച്ചവരില്‍ നിങ്ങളുമുണ്ടോ? കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ വൈറലായ വീഡിയ ആയിരുന്നു അത്. 49 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. 1.5 ലക്ഷത്തോളം ഷെയറുകളും 72,000 ലൈക്കുകളും വീഡിയോ തേടിയെത്തി. ബാലരാജു സോമിസെട്ടി എന്നയാളുടെ ഫെയ്‌സ്ബുക്ക് പേജ് ആയിരുന്നു വീഡിയോയുടെ ഉറവിടം. ആ സ്ത്രീയെ തങ്ങള്‍ക്കും ആവും വിധം ട്രോളാനും ആളുകളുണ്ടായിരുന്നു.ആ വീഡിയോക്ക് പിന്നിലെ വസ്തുത എന്താണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? അതറിഞ്ഞാല്‍ ആരും ചിരിക്കില്ല. പകരം അവരെ സല്യൂട്ട് ചെയ്യും. പൂനെയിലുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് അവര്‍. പേര് പ്രേംലത ഷിന്‍ഡെ. രണ്ട് തവണയുണ്ടായ ഹൃദയാഘാതത്തേയും ഒരു തവണയുണ്ടായ പക്ഷാഘാതത്തേയും അതിജീവിച്ചു. പരിഹാസ വീഡിയോയെ വിമര്‍ശിച്ച്, സാമൂഹ്യപ്രവര്‍ത്തകന്‍ കുന്ദന്‍ ശ്രീവാസ്തവയാണ് വീഡിയോയില്‍ വൈറലായ ബാങ്ക് ജീവനക്കാരിയുടെ ജീവിതകഥ പറഞ്ഞിരിക്കുന്നത്.
ഫെബ്രുവരിയില്‍ വിരമിക്കാനിരിക്കെയാണ് പ്രേംലത. ചികിത്സക്കായി ദീര്‍ഘനാള്‍ അവധിയെടുത്ത ശേഷം ജോലിയില്‍ കയറിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. വിരമിക്കുന്നത് വരെ വീട്ടിലിരിക്കാനുള്ള അവധികള്‍ പ്രേംലതയ്ക്കുണ്ട്. അതും ശമ്പളത്തോടെയുള്ള അവധികള്‍. ശാരീരികമായ പ്രയാസങ്ങള്‍ ഉണ്ടെങ്കിലും വീട്ടിലിരിക്കാന്‍ അവര്‍ തയ്യാറല്ല. ജോലി ചെയ്യാനുള്ള മോഹമറിഞ്ഞപ്പോള്‍ ബാങ്ക് അധികൃതര്‍ അവര്‍ക്കായി പ്രത്യേക കാഷ് കൗണ്ടര്‍ ഒരുക്കി നല്‍കി. അവരുടെ ശാരീരികമായ അവശതകള്‍ കാരണം ഉപഭോക്താക്കള്‍ക്ക് തടസ്സമുണ്ടാകരുതെന്നും ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ടായിരുന്നു. പ്രേംലതയ്ക്ക് കഴിയാവുന്ന വേഗത്തില്‍ നോട്ടെണ്ണാവുന്ന സ്വാതന്ത്ര്യവും നല്‍കി. അതേസമയം ഉപഭോക്താക്കള്‍ക്കായുള്ള സാധാരണ കൗണ്ടര്‍ പതിവുപോലെ തുടര്‍ന്നുപോന്നു.
എന്നാല്‍ ഇതേകുറിച്ച് അറിവില്ലാതെ ബാങ്കിലെത്തിയ ഉപഭോക്താക്കളാണ് പ്രേംലത ഇരിക്കുന്ന കൗണ്ടറില്‍ പണം കൊടുത്തതും അതിന്റെ വീഡിയോ ചിത്രീകരിച്ച് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. പ്രേംലതയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. ഏകമകന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം വിദേശത്താണ്. വര്‍ഷത്തില്‍ അവധി ലഭിക്കുമ്പോള്‍ മാത്രം മകന്‍ അമ്മയെ സന്ദര്‍ശിക്കാറുള്ളൂ. ഹൃദയാഘാതങ്ങളും പക്ഷാഘാതവും വന്നപ്പോള്‍ സ്വന്തം ആരോഗ്യ ചികിത്സയ്ക്ക് പ്രേംലത ആരുടേയും സഹായം തേടിയില്ല. എല്ലാം സ്വയം ചെയ്തുവെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. രാജ്യത്തെ മുന്നോട്ടു നയിക്കാനും മറ്റുള്ളവരുടെ ജീവിതം സുഖകരമാക്കാനും കഠിനപ്രയത്‌നം ചെയ്യുന്ന ഇതുപോലുള്ള എല്ലാ സ്ത്രീകളേയും അനുമോദിക്കണമെന്നും കുന്ദന്‍ ശ്രീവാസ്തവ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തിന്‍മയുടെ മേലിള്ള നന്‍മയുടെ വിജയമെന്ന നിലയില്‍ വേണം ദീപാവലി വേളയില്‍ പ്രേംലതയുടെ വീഡിയോ ഷെയര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (1 hour ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (2 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (2 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (2 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (2 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (5 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends