കടുവയെ ക്യാമറയില്‍ പകര്‍ത്തുന്ന പ്രധാനമന്ത്രി

മോഡിയും പുലിമുരുകന് പഠിക്കുന്നോ. കടുവയെ ക്യാമറയില്‍ പകര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ നന്ദന്‍ വാന്‍ ജംഗിള്‍ സഫാരി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ക്യാമറ കയ്യിലെടുത്തത്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ നയാ റായ്പൂര്‍ പദ്ധതിയുടെ ഭാഗമായി അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി ജംഗിള്‍ സഫാരിയില്‍ എത്തിയത്. മോദി കടുവയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത് വിട്ടിട്ടുണ്ട്.
ആദ്യം അകലെ നിന്നിരുന്ന കടുവയുടെ ഫോട്ടോയെടുത്ത മോദി, കൂടുതല്‍ അടുത്തേയ്ക്ക് ചെന്ന് സമീപദൃശ്യവും പകര്‍ത്തി. മോദിയുടെ നീക്കത്തോട് വളരെ അനുഭാവപൂര്‍വ്വമായിരുന്നു കടുവയുടെ പ്രതികരണം. അല്‍പം അകലെ നിന്നിരുന്ന കടുവ, ക്യാമറയുമായി സമീപിച്ച മോദിക്കു സമീപത്തേയ്ക്ക് വരികയും പോസ് ചെയ്യുകയും ചെയ്തു.
ഛത്തീസ്ഗഡിന് വന്‍ ടൂറിസം സാധ്യതയുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം മോദി പറഞ്ഞു. ഛത്തീസ്ഗഡ് സൃഷ്ടിച്ചവരില്‍ ഒരാളായ അടല്‍ ബിഹാരി വാജ്‌പേയിയെ ഈ നിമിഷം ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.800 ഏക്കറിലുള്ള നന്ദന്‍വന്‍ ജംഗിള്‍ സഫാരിയില്‍ കടുവ, കരടി, സിംഹം, മാന്‍, ചിമ്പാന്‍സി തുടങ്ങിയ മൃഗങ്ങളെ സംരക്ഷിക്കുന്നുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങിനൊപ്പമാണ് മോദി ഇവിടം സന്ദര്‍ശിച്ചത്.
https://www.facebook.com/Malayalivartha



























