Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

എവിടെ രാജ്യസ്‌നേഹികള്‍? എന്റെ മകന്റെ നൊമ്പരം കാണാനും അവനുവേണ്ടി സംസാരിക്കാനും ഇവിടെ ആരുമില്ലേ? സിആര്‍പിഎഫ് ജവാന്റെ ദുരിതത്തില്‍ മനംനൊന്ത ഒരു അമ്മയുടെ ചോദ്യമാണിത്

01 NOVEMBER 2016 09:19 PM IST
മലയാളി വാര്‍ത്ത

എവിടെ രാജ്യസ്‌നേഹികള്‍? എന്റെ മകന്റെ നൊമ്പരം കാണാനും അവനുവേണ്ടി സംസാരിക്കാനും ഇവിടെ ആരുമില്ലേ? രാജ്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കണമെന്ന ആഗ്രഹത്തില്‍ സി ആര്‍ പി എഫില്‍ ചേര്‍ന്ന മകന്റെ ദുരിതത്തില്‍ മനം നൊന്ത ഒരു അമ്മയുടെ രാജ്യത്തിനോടുള്ള ചോദ്യമാണിത്. മകന്റെ ആഗ്രഹസഫലീകരണത്തിന് പൂര്‍ത്തികരണം ലഭിക്കും മുമ്‌ബേ വിധി അവനെ തളര്‍ത്തി. സി ആര്‍ പി എഫ് ജവാന്‍ ജിതേന്ദ്രകുമാറിന്റെ അമ്മ കരഞ്ഞുകൊണ്ട് പറയുന്നു.

നോയിഡ പ്രകാശ് ആശുപത്രിയില്‍ കഴിഞ്ഞ രണ്ടരവര്‍ഷമായി ഒന്ന് ചലിക്കാന്‍ പോലുമാവാതെ കിടക്കുകയാണ് ജിതേന്ദ്രകുമാര്‍. എന്തിനും ഏതിനും പരസഹായം വേണം. ഛത്തീസ്ഗഡിലെ ബസ്തറില്‍ ആംബുലന്‍സിന് നേരെയുണ്ടായ ആക്രമണത്തിലാണ് ജിതേന്ദ്രയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ജിതേന്ദ്രയുടെ ആദ്യ പോസ്റ്റിങ് 80ാമത് ബെറ്റാലിയനിലെ കോണ്‍സ്്റ്റബിള്‍ ആയിട്ടായിരുന്നു. ബാസ്തറിലായിരുന്നു അത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കാവിലിന് പോയ ജിതേന്ദ്ര സൈനിക ഉദ്യോഗത്തില്‍ കയറി ഒരു വര്‍ഷം പിന്നിടുമ്‌ബോള്‍ 2014 ഏപ്രിലിലാണ് ആ ആക്രമണം നടന്നത്.

ആക്രമണത്തില്‍ രണ്ട് മെഡിക്കല്‍ അറ്റന്‍ഡര്‍മാര്‍ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജിതേന്ദ്ര ശരീരം തളര്‍ന്ന് കഴിഞ്ഞ രണ്ടര വര്‍ഷമായി കിടപ്പുമായി. ജവാന്റെ ശുശ്രൂഷക്കായി മാതാപിതാക്കളെ സഹായിക്കാന്‍ സി ആര്‍ പി എഫ് രണ്ട് ജവാന്‍മാരെ ആശുപത്രിയില്‍ നിയോഗിച്ചിട്ടുണ്ട്. രണ്ട് മാസം ജിതേന്ദ്ര വെന്റിലേറ്ററായിരുന്നു. ആരോഗ്യനിലയില്‍ ചെറിയ പുരോഗതി കണ്ടപ്പോള്‍ മുറിയിലേക്ക് മാറ്റി. ജിതേന്ദ്രയ്ക്ക് ബോധം പൂര്‍ണമായും ലഭിച്ചിട്ടില്ല. എങ്കിലും അദ്ദേഹം ഇപ്പോള്‍ കോമയില്‍ അല്ലെന്ന് ഡോക്ടര്‍ വിഎസ് സോളങ്കി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു. ജിതേന്ദ്രയുടെ തലയിലും നട്ടെല്ലിനുമാണ് കാര്യമായി പരിക്കേറ്റത്.

അതുകൊണ്ട് തന്നെ ചലനശേഷി നഷ്ടപ്പെട്ടു. ചലനശേഷി തിരികെ ലഭിക്കാന്‍ ഫിസിയോതെറാപ്പി നടത്തിയെങ്കിലും വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലുള്ള ദൂബാ ഗ്രാമത്തിലെ കൂലിപ്പണിക്കാരനാണ് ജിതേന്ദ്രയുടെ അച്ഛന്‍. ജിതേന്ദ്രയുടെ ചികിത്സ തുടര്‍ന്നതോടെ നോയിഡയിലെ വീടുവിട്ട് മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പോന്നു. കഴിഞ്ഞ 30 മാസമായി ഈ ആശുപത്രി മുറിയുടെ നാല് ചുമരുകള്‍ക്കുള്ളിലാണ് തങ്ങളുടെ ജീവിതമെന്ന് ജിതേന്ദ്രയുടെ അമ്മ ദേവി പറയുന്നു.വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങള്‍ ജീവിക്കുന്നത്.

ഒരു സി ആര്‍ പി എഫ് ജവാന്‍ ഇത്തരത്തില്‍ നരകിക്കുമ്‌ബോള്‍ ഒരാള്‍ പോലും ശബ്ദമുയര്‍ത്തുന്നില്ല. മകന്റെ ആരോഗ്യം തിരിച്ചുനല്‍കണേ എന്നുമാത്രമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥന. രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കുന്നവാണ് ജവാന്‍മാര്‍. അവരെ പ്രസവിക്കുന്ന അമ്മമാരും ഇവിടെയുണ്ട്. എന്നാല്‍ രാജ്യസ്‌നേഹികളുടെ പതിവ് ബഹളമൊന്നും ഇപ്പോള്‍ ഇല്ലെന്നും ദേവി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (3 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (3 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (3 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

Malayali Vartha Recommends