ഇനിയും പതിനാറു പേര്‍ ഇന്ത്യയില്‍ നിന്നുതന്നെ ചാരപ്രവര്‍ത്തി നടത്തുന്നു, മലയാളികളടക്കമുള്ളവരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി, പിടിയിലായ പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് നല്‍കിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

പാക്ക് ഹൈക്കമ്മിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തറിനെയും രാജസ്ഥാന്‍കാരായ മൗലാന റമസാന്‍, സുഭാഷ് ജംഗീര്‍ എന്നിവരെയും കഴിഞ്ഞ ബുധനാഴ്ചയാണു ചാരപ്രവര്‍ത്തനത്തിനു ഡല്‍ഹി പൊലീസ് പിടികൂടിയത്. പടിഞ്ഞാറന്‍തീരത്തെ സൈന്യവിന്യാസത്തെയും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ സൈനിക കേന്ദ്രങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ് അക്തര്‍ ഇന്ത്യക്കാരായ കൂട്ടാളികളില്‍നിന്നു ശേഖരിച്ചതെന്നാണു എന്‍ഐഎ നല്‍കിയ വിവരം. എന്നാല്‍ ചാരന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന 16 പാക്ക് നയതന്ത്ര ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. മെഹ്മൂദ് അക്തറിനെ പാക്കിസ്ഥാനിലേക്ക് മടക്കി അയയ്ക്കും മുന്‍പ് ഇന്റലിജന്‍സ് ഏജന്‍സികളും ഡല്‍ഹി പൊലീസും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരുടെ പേരുവിവരങ്ങള്‍ മെഹ്മൂദ് വെളിപ്പെടുത്തിയത്. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥനായതിനാല്‍ ചോദ്യം ചെയ്ത ശേഷം മെഹ്മൂദിനെ ഇന്ത്യ പുറത്താക്കുകയായിരുന്നു.
രാജസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ബിഎസ്എഫ് സേനാവിന്യാസവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മെഹ്മൂദ് അക്തര്‍ ഉള്‍പ്പെടെയുള്ള ചാരന്‍മാര്‍ക്ക് ചോര്‍ത്തി നല്‍കിയ പ്രദേശവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാജസ്ഥാന്‍ സ്വദേശികളായ മൗലാന റംസാന്‍, സുഭാഷ് ജങ്കീര്‍ എന്നിവരെ രാജസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളിലെത്തിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.
മെഹ്മൂദിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ഇതില്‍ എത്രമാത്രം യാഥാര്‍ഥ്യമുണ്ടെന്ന കാര്യം അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. വീസ ഏജന്റ് ഷോയബ് ഹസനെ ജോധ്പൂരില്‍നിന്നാണ് പിടികൂടിയത്. പടിഞ്ഞാറന്‍തീരത്തെ സൈന്യവിന്യാസത്തെയും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ സൈനിക കേന്ദ്രങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ് അക്തര്‍ ഇന്ത്യക്കാരായ കൂട്ടാളികളില്‍നിന്നു ശേഖരിച്ചതെന്നാണു വ്യക്തമായിട്ടുള്ളത്. വിവരങ്ങള്‍ നല്‍കുന്നതിന് 50,000 രൂപയാണത്രേ അക്തര്‍ കൂട്ടാളികള്‍ക്കു വാഗ്ദാനം ചെയ്തത്.
https://www.facebook.com/Malayalivartha



























