Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

അതിര്‍ത്തികളിലെ നുഴഞ്ഞു കയറ്റത്തിലും വെടിവയ്പ്പിലും വലയുന്നത് ഗ്രാമവാസികള്‍, സജ്ജമാക്കിയിരിക്കുന്നത് ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രം, ഭീകരാക്രമണത്തിന്റെ ദുരിതമനുഭവിക്കുന്ന മുന്നൂറില്‍ പരം ഗ്രാമങ്ങള്‍

04 NOVEMBER 2016 08:07 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തി വഴിയുള്ള പാകിസ്ഥാന്‍ ഭീകരരുടെ നുഴഞ്ഞു കയറ്റത്തിലും സൈന്യം നടത്തുന്ന പ്രത്യാക്രമണത്തിലും വലയുന്നത് പ്രദേശവാസികള്‍. അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന മുന്നൂറില്‍ പരം ഗ്രാമങ്ങളിലാണ് പാക് ഭീകരാക്രമണത്തിന്റെ ദുരിതമനുഭവിക്കേണ്ടി വരുന്നത്. നുഴഞ്ഞു കയറ്റത്തിന് തടയിടുന്നതിനായി ഇന്ത്യന്‍ സൈന്യം നടത്തുന്ന പ്രത്യാക്രമണത്തിലും തലപുകഞ്ഞിരിക്കുകയാണ് കത്തുവാ ജില്ലയിലടക്കമുള്ള ജനങ്ങള്‍. പ്രദേശത്ത് ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും പാക് ഭീകരര്‍ തുടര്‍ നുഴഞ്ഞു കയറുന്നതാണ് പ്രദേശം കലുഷിതമാകുന്നതിനു കാരണം. ഈ പ്രദേശങ്ങളിലെ എല്ലാ ആശുപത്രികളിലും അത്യാഹിത വിഭാഗത്തെ മുഴുവന്‍ സമയവും സജ്ജമാക്കിയിട്ടുണ്ട്. അപകടത്തില്‍ ജനങ്ങള്‍ക്കോ സൈനീകര്‍ക്കോ പരുക്ക് പറ്റിയാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കുന്നതിനായിട്ടാണ് ഈ നടപട.

രാജ്യാന്തര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ഭീകരര്‍ നടത്തിയ ശ്രമം അതിര്‍ത്തി രക്ഷാസേന ഇന്നലെ വിഫലമാക്കി. കത്തുവാ ജില്ലയിലായിരുന്നു വിഫലശ്രമം. ഹിരാനഗര്‍ മേഖലയില്‍ ദീപാവലി ആഘോഷങ്ങളുടെ മറപറ്റി നടത്തിയ മൂന്നു നുഴഞ്ഞുകയറ്റ ശ്രമങ്ങളും വിഫലമാക്കിയതായി അതിര്‍ത്തിരക്ഷാ സേനയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി.കെ.ഉപാധ്യായ അറിയിച്ചു. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിനിടെ ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്ന മെച്ചുകയില്‍ വ്യോമസേനയുടെ ചരക്കുവിമാനമിറക്കി ഇന്ത്യ ശക്തിപ്രകടനം നടത്തിയിരുന്നു. സമുദ്രനിരപ്പില്‍ നിന്നു 6200 അടി ഉയരത്തിലാണ് മെച്ചുക. അരുണാചല്‍ പ്രദേശിലെ സിയാംഗ് ജില്ലയിലെ മെച്ചുകയില്‍ വ്യോമസേനയുടെ സി-17 വിമാനമാണ് പറന്നിറങ്ങിയത്.

തൊഴിലുറപ്പു പദ്ധതി പ്രകാരം ചൈനീസ് അതിര്‍ത്തിയില്‍ കനാല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെ ചൈനീസ് സൈന്യം തടഞ്ഞു മണിക്കൂറുകള്‍ക്കുള്ളിലാണ് വ്യോമസേനാ വിമാനം ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ പറന്നിറങ്ങിയത്. പര്‍വതമേഖലകളിലും താഴ്‌വാരങ്ങളിലും ദൂരപ്രദേശങ്ങളിലും വിമാനമിറക്കാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ കഴിവാണ് മെച്ചുകയിലെ സി-17ന്റെ ലാന്‍ഡിങ് വഴി തെളിയിക്കപ്പെടുന്നതെന്ന് വ്യോമസേന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ചരക്കു കൈമാറ്റത്തിനായി വ്യോമസേന ഉപയോഗിക്കുന്ന ഭീമന്‍ വിമാനമാണ് സി-17. 17.75 ടണ്‍ ഭാരം വരെ വഹിക്കാന്‍ ഈ വിമാനത്തിനു സാധിക്കും.

പുതിയ നീക്കത്തിലൂടെ അടിയന്തരസാഹചര്യങ്ങളില്‍ ചൈനീസ് അതിര്‍ത്തിയില്‍ ചരക്ക് നീക്കത്തിനും സൈനികരെ എത്തിക്കാനുമെല്ലാം ഇനി മെച്ചുകയിലെ അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട് വ്യോമസേനയ്ക്ക് ഉപയോഗിക്കാം. അസമിലെ ദിബ്രുഗഢില്‍ നിന്നും 500 കിലോ മീറ്റര്‍ അകലെയാണ് മെച്ചുക. നിലവില്‍ രണ്ട് ദിവസത്തിലേറെ യാത്ര ചെയ്താല്‍ മാത്രമേ ഇവിടെ നിന്നു റോഡു മാര്‍ഗം മെച്ചുകയില്‍ എത്താന്‍ സാധിക്കൂ. പലപ്പോഴും റോഡുകള്‍ തകര്‍ന്ന നിലയിലുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (3 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (3 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (3 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

Malayali Vartha Recommends