Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

തമിഴ് മക്കളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു, ജയലളിത ഉടന്‍ ഭരണത്തില്‍ തിരിച്ചുവരും, ഡോക്ടര്‍മാര്‍ ജയലളിതയെ രക്ഷിച്ചത് ഇങ്ങനെ

04 NOVEMBER 2016 12:34 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് ജനങ്ങളുടെ പ്രാര്‍ത്ഥന ദേവം സ്വീകരിച്ചു. അവരുടെ പ്രിയ മുഖ്യമന്ത്രി ജയലളിത ഉടന്‍ഭരണത്തില്‍ തിരുച്ചുവരുമെന്ന് റിപ്പോര്‍ട്ട്. ജയലളിതയെ ഉടന്‍ റൂമിലേക്ക് മാറ്റുമെന്ന് അവരെ ചികിത്സിക്കുന്ന പ്രമഖ ഡോക്ടര്‍ പറഞ്ഞു. ജയലളിതയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി കണ്ടെതിനെ തുടര്‍ന്നാണ് മുറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക മുറി തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ജയലളിതയ്ക്ക് മുന്ന് ആഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതിക്ഷിക്കുന്നത്. 
15 വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് ജയലളിതയുടെ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത്.ഡോക്ടര്‍മാര്‍ രാവും പകലും ഉറക്കളച്ച് ജയയെ പരിചരി്കുകയായിരുന്നു.ജയയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ വീട്ടില്‍പോകാതെയും അവധിയെടുക്കാതെയുമാണ് ജയലളിതയെ പരിചരിച്ചത്. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരും ചികിതസയ്ക്ക് എത്തിയിരുന്നു. ജയലളിതയെ മൂന്ന് ദിവസത്തിനുള്ളില്‍ തീവ്രപരിചണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ജയലളിതയ്ക്ക് ഇപ്പോള്‍ ആഹാരം സ്വയം കഴിക്കാനും എഴുതാനുമെല്ലാം കഴിയുന്നുണ്ട്. ഇക്കഴിഞ്ഞ സപ്തംബര്‍ 22 നാണ് ജയലളിതയെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പനിയും നിര്‍ജ്ജലീകരണവും കാരണമാണ് മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചതെന്നാണ് ആദ്യം ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം ഇറക്കിയ പത്രക്കുറിപ്പില്‍ ജയലളിതയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നമുണ്ടെന്നും ശ്വസന സഹായി ഉപയോഗിക്കുന്നുണ്ടെന്നും അണുബാധയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടതായുണ്ടെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ സംസ്ഥാന ധനമന്ത്രി ഒ.പനീര്‍ശെല്‍വത്തിന് കൈമാറിക്കൊണ്ട് ഗവര്‍ണ്ണര്‍ ഉത്തരവിട്ടിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉടന്‍ തന്നെ പൊതുപ്രവര്‍ത്തത്തം പുനരാരംഭിക്കുമെന്ന് എ.ഡി.എം.കെയും അറിയിച്ചിട്ടുണ്ട്. ഒരു മാസത്തില്‍ കൂടുതലായി ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും സാധാരണ രീതിയിലുള്ള ഭക്ഷണക്രമം ആരംഭിച്ചു കഴിഞ്ഞുവെന്നും പാര്‍ട്ടി വക്താവ് പാന്‍രുത്തി എസ് രാമചന്ദ്രന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (3 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (3 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (3 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

Malayali Vartha Recommends